നടൻ ആൻ്റണി വർഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അങ്കമാലി സ്വദേശിയാണ് വധു. ജൂണിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. അങ്കമാലിയിൽവെച്ചായിരുന്നു വിവാഹം നിശ്ചയത്തിന്റെ ചടങ്ങുകൾ നടന്നത്. അറേഞ്ച്ഡ് മാര്യേജാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മൂന്നാഴ്ചകൾക്ക് മുൻപായിരുന്നു ആൻ്റണി വർഗ്ഗീസിൻ്റെ പെങ്ങളുടെ വിവാഹം നടന്നത്. ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം തുടങ്ങി നിരവധി ചിത്രങ്ങളാണ് ആന്റണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Post Your Comments