കൊച്ചി: ഇരുപത്തിയഞ്ചാമത് ഐ എഫ് എഫ് കെ ചലച്ചിത്രമേളയുടെ രണ്ടാംഘട്ടം ഫെബ്രുവരി 17 ന് കൊച്ചിയില്‍ ആരംഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ഒന്നാംഘട്ട ചലച്ചിത്രമേള ഫെബ്രുവരി 14 ന് പൂര്‍ത്തിയാകുന്നതോടെ രണ്ടാംഘട്ടം കൊച്ചിയിൽ ആരംഭിക്കും. മൂന്നാംഘട്ടം തലശ്ശേരിയിലും നാലാംഘട്ടം പാലക്കാടും ആണ് നടക്കുക.
പ്രശസ്ത സംവിധായകന്‍ കെ.ജി. ജോർജാണ് കൊച്ചിയിൽ മേള ഉത്ഘാടനം ചെയ്യുന്നത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക കൂട്ടായ്മയായ മാക്ടയും ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയും താര സംഘടനയായ അമ്മയും ചേര്‍ന്നാണ് കൊച്ചിയില്‍ നടക്കുന്ന ഐഎഫ്എഫ്‌കെ മേളയ്ക്ക് നേതൃത്വം നൽകുന്നത്.
മേള ഗംഭീരമാക്കി മാറ്റുന്നതിനുവേണ്ടി ശക്തമായ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും ചലച്ചിത്ര, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ തെരഞ്ഞെടുക്കപ്പെട്ട സംഘാടക സമിതി ആരംഭിച്ചുകഴിഞ്ഞു.
എറണാകുളം ബാനര്‍ജി റോഡിലെ സരിത, സവിത, സംഗീത തീയേറ്റര്‍ ക്യാമ്പസായിരിക്കും ചലച്ചിത്ര മേളയുടെ മുഖ്യവേദി. ശ്രീധര്‍, പത്മ, കവിത എന്നിവ ഉൾപ്പെടെ മൊത്തം ആറ് തീയേറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. 17 മുതല്‍ 21 വരെയാണ് കൊച്ചിയില്‍ മേള നടക്കുക.
Post Your Comments