
ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലായെത്തുന്ന വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗർ’സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രത്തിൻ്റെ റിലീസ് തീയ്യതി തീരുമാനിച്ച വിവരം വിജയ് ദേവരക്കൊണ്ട തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. സെപ്റ്റംബർ 9നാണ് ചിത്രം തീയേറ്ററുകളിലെത്തുക.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ പാണ്ഡേയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
Post Your Comments