കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചന കേസിൽ പുതിയ കണ്ടെത്തൽ. നടിക്ക് പരാതിക്കാരൻ ഷിയാസ് പണം കൈമാറിയതിന് കരാർ രേഖയില്ലെന്ന് ക്രൈംബ്രാഞ്ച്. നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാക്കാൻ പരാതിക്കാന്റെ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചു.
അതേ സമയം പണം കൈമാറിയത്തിന് കരാർ രേഖയില്ലെന്ന് പരാതിക്കാരൻ ഷിയാസ് സമ്മതിച്ചു. പണം നൽകിയത് മറ്റ് രണ്ട് പേരാണെന്നും പരാതി നൽകാൻ തന്നെ അവർ ചുമതലപ്പെടുത്തിയതാണെന്നുമാണ് ഷിയാസ് ഇപ്പോൾ പറയുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത ലഭിക്കാനാണ് പരാതിക്കാരന്റെ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്.
39 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുക്കാതെ സണ്ണി ലിയോണ്‍ വഞ്ചിച്ചെന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ പരാതി. എന്നാല്‍ പരാതിക്കാരനുമായി സണ്ണി ലിയോണ്‍ കരാറുകളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞത് വാക്കാല്‍ മാത്രമാണ്. മാത്രമല്ല, പരാതിക്കാരന്‍ നടിക്ക് നേരിട്ട് പണം കൈമാറിയിട്ടില്ല. മറ്റുചിലരാണ് സണ്ണി ലിയോണിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. ഇവരാരും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി നല്‍കിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എസ്.പി. പറഞ്ഞു. എന്തുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച സ്റ്റേജ് ഷോ നടക്കാതിരുന്നതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments