ബോളിവുഡ് താരം സഞ്ജയ് ദത്തും അദ്ദേഹത്തിന്‍റെ പ്രിയതമ മാന്യതയും ഒന്നിച്ച് യാത്ര തുടങ്ങിയിട്ട് ഇന്നേയ്ക്ക് 13 വർഷങ്ങൾ തികയുന്നു. തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സഞ്ജയ് മാന്യതയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
Read Also: പുതിയ കന്നഡ ചിത്രത്തിനായി കെ.ജി.എഫ് താരം യാഷ് “മഫ്തി” സംവിധായകൻ നാരദനുമായി കൈക്കോർക്കുന്നു
മാന്യതയെ ടാഗ് ചെയ്തുകൊണ്ട്, “ഞാൻ നിന്നെ സ്നേഹിച്ചിരുന്നു, ഇപ്പോള്‍ കൂടുതല്‍ സനേഹിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ പ്രാണസഖിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രണയ ഭാവത്തിൽ മാന്യതയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന ദത്തിനെ ചിത്രത്തില്‍ കാണാം. അടുത്തിടെ ദീപാവലി ആശംസകളുമായി കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ സഞ്ജയ് ദത്ത് പങ്കുവെച്ചിരുന്നു.
https://www.instagram.com/p/CLI3QK4huZ4/?utm_source=ig_web_copy_link
Read Also: തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചരണം ; പ്രതികരണവുമായി പാർവതി
ശ്വാസകോശത്തില്‍ ബാധിച്ച ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച വ്യക്തിയാണ് സഞ്ജയ്. നാലാം ഘട്ടത്തിലെത്തിയ അതീവ ഗുരുതരമായ രോഗത്തെ താന്‍ തോല്‍പ്പിച്ചെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് താരം അറിയിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ തനിക്കും കുടുംബത്തിനും മോശകരമായ സമയമായിരുന്നെന്നും ദൈവാനുഗ്രഹത്താല്‍ തനിക്ക് വിജയിക്കാന്‍ സാധിച്ചെന്നുമായിരുന്നു അന്ന് താരം പറഞ്ഞിരുന്നത്.
Read Also: ദുൽഖറിനും മറിയത്തിനുമൊപ്പം മോഹൻലാൽ ; വൈറലായി ചിത്രം
ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ആണ് സഞ്ജയ് ദത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വില്ലനായ അഥീരയെയാണ് ചിത്രത്തില്‍ സഞ്ജു അവതരിപ്പിക്കുന്നത്.
Post Your Comments