CinemaGeneralInterviewsLatest NewsMollywoodNEWS

പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ സിനിമകൾക്ക് നിർമ്മാണ ചിലവ് വർദ്ധിക്കുന്നെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാർ

താരങ്ങൾ കോടികൾ പ്രതിഫലം വാങ്ങുന്നതാണ് ഇതിനു പിന്നിലെ കാരണം

പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് നിര്‍മ്മാതാവിന് മുടക്കിയ തുക പോലും കിട്ടാറില്ലെന്ന് തുറന്നു പറയുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാർ . ഇന്ന് സിനിമയുടെ നിർമ്മാണ ചിലവ് വളരെ കൂടിയെന്നും താരങ്ങൾ പത്തിരട്ടിയായി പ്രതിഫലം വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മമ്മൂട്ടിയൊക്കെ പതിനായിരം രൂപ പ്രതിഫലം വാങ്ങിയ പഴയകാല ചലച്ചിത്രത്തെ കുറിച്ചും കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കുമാർ വ്യക്തമാക്കി.

Read Also: മുപ്പത് വർഷത്തെ കലാജീവിതം ; കോട്ടയം നസീറിനെ ആദരിച്ച് കലാഭവന്‍മണി സേവന സമിതി

“സിനിമയുടെ ചര്‍ച്ചകളില്‍ പണ്ടും ഇന്നും വ്യത്യാസമൊന്നുമില്ല. പക്ഷെ സിനിമ അന്നത്തെയും ഇന്നത്തെയും നോക്കിയാല്‍ രണ്ട് തരത്തില്‍ മാറി പോയി. കോസ്റ്റ് മാറി. 2008 ന് ശേഷമാണ് സിനിമയുടെ കോസ്റ്റ് ഭയങ്കരമായിട്ട് കൂടിയത്. അന്നിവര്‍ക്ക് ഉണ്ടായിരുന്ന പ്രതിഫലത്തിന്‍റെ എത്രയോ ഇരട്ടി ഇപ്പോള്‍ കൂട്ടി. ചിലര്‍ അന്ന് കിട്ടിയതിന്‍റെ പത്തിരട്ടിയൊക്കെ വലുതാക്കി.

Read Also: ‘സൂപ്പർ ശരണ്യ’ വീണ്ടുമൊരു സൂപ്പർഹിറ്റിനൊരുങ്ങി ഗിരീഷ് ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

പക്ഷേ ഇന്ന് ഭയങ്കരമായിട്ട് കോസ്റ്റ് കൂടി പോയി. 1983 ല്‍ ഞാനൊക്കെ ഒരു പടം ചെയ്യുന്നത് 12 പ്രിൻറ്റ് അടക്കം 5 ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപയ്ക്കാണ്. മമ്മൂട്ടിയും രതീഷും ശങ്കറുമൊക്കെ ആയിരുന്നു താരങ്ങള്‍. ‘കൂലി’ എന്നാണ് സിനിമയുടെ പേര്. അന്ന് പതിനായിരം രൂപയൊക്കെ ആയിരുന്നു ഇവരുടെയൊക്കെ ഏറ്റവും കൂടിയ പ്രതിഫല നിരക്ക്. ഇപ്പോള്‍ അവരൊക്കെ വാങ്ങിക്കുന്നത് എത്ര കോടികളാണെന്ന് ആലോചിച്ച് നോക്കൂ”; അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button