![](/movie/wp-content/uploads/2021/02/karthi-1.jpg)
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന നടൻ സൂര്യ തിരികെ വീട്ടിൽ മടങ്ങി എത്തിയെന്ന വിവരം പങ്കുവെച്ച് സഹോദരനും നടനുമായ കാർത്തി. സോഷ്യൽമീഡിയയിലൂടെയാണ് കാർത്തി സൂര്യയുടെ ആരോഗ്യ വിവരം പങ്കുവെച്ചത്.
ചെന്നൈയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം വീട്ടിൽ തിരികെയെത്തിയെന്നും ഇനിയുള്ള ദിവസങ്ങളിൽ വീട്ടിൽ ക്വാറന്റീൻ പൂർത്തിയാക്കുമെന്നും കാർത്തിയുടെ ട്വീറ്റിൽ വ്യക്തമാക്കുന്നു.
കോവിഡ് ബാധിതനാണെന്ന കാര്യം ദിവസങ്ങൾക്ക് മുമ്പ് സൂര്യ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. സംവിധായകൻ പാണ്ടിരാജയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്.
Post Your Comments