GeneralLatest NewsMollywoodNEWSSocial Media

സർപ്രൈസുമായി നസ്രിയയും മേഘ്‌നയും ; ഫെബ്രുവരി 12 വരെ കാത്തിരിക്കണമെന്ന് താരങ്ങൾ

ഫെബ്രുവരി 12ന് ആ ആവേശകരമായ വാർത്ത കേൾക്കാമെന്ന് നസ്രിയയും മേഘ്‌നയും

സിനിമ മേഖലയിൽ നിരവധി താരങ്ങളുമായി സൗഹൃദം സൂക്ഷിക്കുന്ന താരമാണ് നടിയും നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം. നടി മേഘ്‌നയുമായുള്ള സൗഹൃദം ഏവർക്കും അറിയാവുന്നതാണ്. മേഘ്‌നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ നടിക്ക് പിന്തുണയുമായി ഒപ്പം നിന്നവരാണ് നസ്രിയ ഫഹദ് താരദമ്പതികൾ. മേഘ്‌നയുടെ മകൻ ജനിച്ചപ്പോഴും ഇരുവരും നേരിട്ടെത്തി നടിയെ സന്ദർശിച്ചിരുന്നു.

ഇപ്പോഴിതാ മേഘ്‌നയും നസ്രിയയും സോഷ്യൽ മീഡിയയിലൂടെ ഒരു സന്ദേശം പങ്കുവെച്ചിരിക്കുകയാണ്. ഫെബ്രുവരി 12ന് ആ ആവേശകരമായ വാർത്ത കേൾക്കാം എന്നായിരുന്നു ഇരുവരും പങ്കുവെച്ചത്.

https://www.instagram.com/p/CLHPUGvJKFv/?utm_source=ig_web_copy_link

തങ്ങളെല്ലാവരും ആവേശത്തിലാണെന്ന് മേഘ്ന ഈ പോസ്റ്റിന് അടിക്കുറിപ്പും നൽകിയിരിക്കുന്നു. ഇന്നാൽ ഇത് സംബന്ധിച്ച് വിശദാംശങ്ങളൊന്നും നൽകാതെ സസ്പെൻസ് നിലനിർത്തിയിരിക്കുകയാണ് ഇരുവരും.

https://www.instagram.com/p/CLHKqGSrU6x/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button