നടൻ പൃഥ്വിരാജ് സുകുമാരന്‍ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. ഗംഭീര വിജയം കൈവരിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള പുതിയ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുകയാണ് നടൻ മോഹൻലാൽ.
‘എമ്പുരാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2021 അവസാനം തുടങ്ങുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോൾ മോഹന്‍ലാല്‍. 2021 ആദ്യം എമ്പുരാന്‍ ചിത്രീകരിക്കാനായിരുന്നു ആലോചന. എമ്പുരാന്‍ സ്‌റ്റോറിലൈന്‍ പൂര്‍ത്തിയായതായും മോഹന്‍ലാല്‍ പറഞ്ഞു. എന്നാൽ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിട്ടില്ലെന്നും സ്റ്റോറിലൈന്‍ മാത്രമാണ് തീര്‍ന്നിരിക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
കൊവിഡില്‍ ലോകം എന്തൊക്കെ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ആര്‍ക്കും നിശ്ചയമില്ല, അതുകൊണ്ട് തന്നെ എപ്പോള്‍ സിനിമയുടെ ഷൂട്ട് തുടങ്ങുമെന്ന് കൃത്യമായി പറയാനാകില്ല. 2021 അവസാനം തുടങ്ങാനാണ് നിലവിലെ ആലോചന. എല്ലാം സാധാരണ ഗതിയിലായാല്‍ തീരുമാനിച്ചത് പോലെ സിനിമയിലേക്ക് കടക്കും. അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.
Post Your Comments