CinemaGeneralInterviewsLatest NewsMollywoodMovie GossipsNEWS

സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല ; ബറോസിനെക്കുറിച്ച് മോഹൻലാൽ പറയുന്നു

ബറോസ് എന്ന ഭൂതത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സുഹൃത്തും സംവിധായകനുമായ ജിജോ പുന്നൂസ് ബറോസിന്റെ കഥ പറഞ്ഞപ്പോൾ ആ കഥ സിനിമയാക്കുവാൻ താൽപര്യം തോന്നിയെന്നും മോഹൻലാൽ പറഞ്ഞു.

ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനെക്കുറിച്ച് സംസാരിച്ചത്. സിനിമയിൽ കേന്ദ്രകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്.

ബറോസിനെക്കുറിച്ച് മോഹൻലാൽ

സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ജിജോ പുന്നൂസ് കഥ വിവരിച്ചപ്പോൾ, അവൻ ഇത് ചെയ്യാൻ പോകുകയാണോ എന്ന് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ബറോസ് യക്ഷിക്കഥയാണ്, ഒരു ജീനിയെക്കുറിച്ചും നിധിയുടെ സംരക്ഷകനെക്കുറിച്ചും ഒരു പെൺകുട്ടിയെക്കുറിച്ചുമുള്ള കഥയാണ് . ഞാൻ തന്നെ സിനിമ ചെയ്യുവാൻ എന്നിലെ കുട്ടി പറയുവാൻ തുടങ്ങി. എന്നിലെ ആ കുട്ടി എന്നെ നിരന്തരം ശല്യം ചെയ്യുകയും ജിജോയോട് സംവിധാനത്തക്കുറിച്ച് സൂചിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. നാൽപത് വർഷം മുമ്പ്, നവോദയ അപ്പച്ചനും ജിജോ പുന്നൂസ്സുമാണ് എന്നിലെ നടനെ കണ്ടെത്തിയത് . അങ്ങനെ ജിജോ പറഞ്ഞു, “എന്റെ എല്ലാ അനുഗ്രഹങ്ങളോടും പിന്തുണയോടും കൂടി നിങ്ങൾ ഇത് ചെയ്യണം.” ഇതൊരു 3 ഡി ഫിലിമാണ്, അങ്ങനെ സങ്കീർണ്ണമായ ആ സിനിമ ചെയ്യുവാൻ ഞാൻ ആഗ്രഹിച്ചു . ബറോസ് ജനുവരിയിൽ ആരംഭിക്കേണ്ടതായിരുന്നു, മിക്ക അഭിനേതാക്കളും സ്പെയിൻ, പോർച്ചുഗൽ, യു എസ് എന്നിവിടങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ആക്ഷൻ ഡയറക്ടർ തായ്‌ലൻഡിൽ നിന്നുമാണ് . അതിനാൽ, ഏപ്രിൽ പകുതിയോടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ജിജോ പുന്നൂസാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

 

shortlink

Related Articles

Post Your Comments


Back to top button