ഏവർക്കും സുപരിചിതനായ മോഡലും നടനുമാണ് മിലിന്ദ് സോമൻ. അടുത്തിടയിൽ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു ചിത്രം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു ബീച്ചിലൂടെ താൻ പൂർണ നഗ്നനായി ഓടുന്നതിന്റെ ഫോട്ടോയാണ് മിലിന്ദ് പങ്കുവെച്ചത്. എന്നാൽ ചിത്രം കണ്ട ആളുകളുടെ പ്രതികരണം തന്നെ ശരിക്കും ആശ്ചര്യപ്പെടുത്തിയെന്ന് മിലിന്ദ് പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ നഗ്നചിത്രം പ്രകോപനപരമായിരുന്നുവെങ്കിൽ ഇൻസ്റ്റാഗ്രാം ചിത്രം നീക്കം ചെയ്യുമായിരുന്നുവെന്ന് മിലിന്ദ് സോമൻ പറഞ്ഞു.
https://www.instagram.com/p/CHJ5XC3HQT9/?utm_source=ig_web_copy_link
“എന്തുകൊണ്ടെന്ന് എനിക്കറിയില്ല! ആളുകൾ മുമ്പ് ആരെയും നഗ്നരായി കണ്ടിട്ടില്ലാത്തതുപോലെയായിരുന്നു. ശരിക്കും ഭ്രാന്ത്!” അദ്ദേഹം പറഞ്ഞു.“ചില ആളുകളെയും സോഷ്യൽ മീഡിയയിൽ അവർക്ക് ലഭിക്കുന്ന പ്രതികരണങ്ങളേയും കാണുമ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെടുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും? കാരണം അത്തരമൊരു ആക്രമണമാണ് നടക്കുന്നത്. ആയിരക്കണക്കിന് ആളുകൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുമ്പോൾ അത് ദഹിപ്പിക്കാൻ പ്രയാസമാണ്.
എന്റെ നഗ്നചിത്രത്തിന് 99 ശതമാനം ആളുകളും WOW! ഇത് അത്ഭുതകരമാണ്! എന്നായിരുന്നു പ്രതികരിച്ചത്. എന്റെ ഭാര്യയാണ് ആ ചിത്രം പകർത്തിയത്. അല്ലാതെ ഫോട്ടോ എടുക്കാൻ ഞാൻ പുറത്തു നിന്ന് ഫോട്ടോഗ്രാഫറെ കൊണ്ടു വന്നതോ അല്ലെങ്കിൽ ഏതെങ്കിലും പത്രം പകർത്തിയതോ അല്ല. ആളുകൾ അൽപ്പം ഞെട്ടിപ്പോയി എന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഇന്റർനെറ്റ് സംസ്കാരം പുതിയതായി അറിഞ്ഞുവരുന്നവർക്ക്. (ആളുകൾക്ക്), എന്റെ ചിത്രം ഒരു വേക്ക് അപ്പ് കോൾ ആണെന്ന് ഞാൻ കരുതുന്നു,” മിലിന്ദ് സോമാൻ വിശദീകരിച്ചു.
Post Your Comments