നടി കങ്കണ റണാവത്തിനെതിരെ ആരോപണവുമായി നടി മാൾവി മല്‍ഹോത്ര. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരിൽ ആക്രമണത്തിനിരയായ നടിയാണ് മാൾവി മല്‍ഹോത്ര. മഹാരാഷ്ട്രയിലെ അന്ധേരിയില്‍ വെച്ചായിരുന്നു സുഹൃത്തുകൂടിയായ യുവാവ് മൽഹോത്രിയെ കുത്തിപ്പരുക്കേൽപ്പിച്ചത്. സംഭവം വലിയ ചര്‍ച്ചയായതോടെ മാള്വിയ്ക്ക് പിന്തുണയുമായി നടി കങ്കണ റണാവത്ത് രംഗത്ത് വന്നിരുന്നു.
മാള്‍വിയെ വ്യക്തിപരമായ സഹായിക്കുമെന്നും നീതിക്കായി പോരാടുമെന്നുമായിരുന്നു കങ്കണയുടെ പ്രഖ്യാപനം. എന്നാല്‍ ചികിത്സയില്‍ കഴിയുമ്പോഴോ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമോ ഒരിക്കല്‍ പോലും കങ്കണ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ലെന്ന് മാള്‍വി പറയുന്നു. താന്‍ ആക്രമിക്കപ്പെട്ട സംഭവം ഉപയോഗിച്ച് മറ്റുള്ളവരുടെ കൈയടി നേടുക മാത്രമായിരുന്നു കങ്കണയുടെ ലക്ഷ്യമെന്ന് മാള്‍വി ആരോപിച്ചു. മുംബൈ മിററിന് നല്കിയ അഭിമുഖത്തിലാണ് മാള്‍വി ഇക്കാര്യം തുറന്നു പറഞ്ഞത്.
മാല്‍വി മല്‍ഹോത്രയുടെ വാക്കുകൾ
”ഞാന്‍ കങ്കണയെ വിശ്വസിച്ചു. ഈ വിഷയത്തില്‍ എനിക്കൊപ്പം നില്‍ക്കുമെന്നും പോരാടുമെന്നും അവര്‍ പൊതുവിടത്തില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും കങ്കണ എന്നെ വിളിക്കുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. എനിക്ക് യാതൊരു തരത്തിലുള്ള സഹായവും ചെയ്തില്ല. അതേ സമയം ഊര്‍മിള ജി (ഊര്‍മിള മടോന്ഡ്കര്) എന്ന സഹായിച്ചു. പോലീസിനെ വിളിക്കുകയും കേസിന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. എനിക്ക് കരുത്ത് പകര്‍ന്ന് കൂടെ നിന്നു”-
Post Your Comments