അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമാക്കിയ സിനിമയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ.ചിത്രത്തിന് നേരെ നിരവധി വിമർശനം ഉയർന്നപ്പോഴും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പെരുമാറുന്നതിന് സമാനമായി താനും ഒരു കാലത്ത് പെരുമാറിയിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സിനിമയുടെ സംവിധായകന് ജിയോ ബേബി. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ഒരുപരിധിവരെ പഴയ ഞാന്‍ തന്നെയാണ് സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂട് ചെയ്ത ഭര്‍ത്താവിന്റെ കഥാപാത്രം. ചെയ്ത തെറ്റിനെ മറച്ചുപിടിച്ചുകൊണ്ട് എന്റെ ഭാര്യയെ കൊണ്ട് ഞാന്‍ സോറി പറയിപ്പിച്ചിട്ടുണ്ട്. എന്നിലെ പുരുഷ മേധാവിത്വം കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണ് ഞാന്‍. അതില്‍ നിന്നും തിരിച്ചറിവുകളുണ്ടായി മാറ്റങ്ങള്‍ സംഭവിച്ചപ്പോഴാണ് അതെന്തൊരു മോശം കാലമായിരുന്നു എന്ന് മനസിലാകുന്നത്’, ജിയോ പറഞ്ഞു.
ജിയോ ബേബി രചനയും, സംവിധാനം നിർഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം നിരവധി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Post Your Comments