CinemaFestivalGeneralIFFKLatest NewsMollywoodNEWS

മുഖാവരണം അണിഞ്ഞ ചലച്ചിത്രമേള ; ആദ്യദിനം പ്രദർശിപ്പിച്ചത് 18 ചിത്രങ്ങൾ

റിസർവേഷൻ ചെയ്തവർക്ക് മാത്രമാണ് തിേയറ്ററിൽ പ്രവേശനം നൽകിയിട്ടുള്ളത്.

തിരുവനന്തപുരം: മാസ്‌കും, സാനിറ്റൈസറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഒക്കെയായി പരിചിതമല്ലാത്ത മറ്റൊരു തലത്തിലാണ് ഇരുപത്തിയഞ്ചാമത് ചലച്ചിത്രമേളയ്ക്ക് അരങ്ങൊരുങ്ങിയത്. സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളിലും സമാന്തരമായി മേള നടക്കുന്നതിനാൽ സ്ഥിരം എത്തിയിരുന്ന ഒട്ടേറെപ്പേർ തലസ്ഥാനത്തെ മേളയിൽ ഇത്തവണ എത്തിയില്ല.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടത്തുന്ന മേള ആയതിനാൽ ഓരോ ഡെലിഗേറ്റുകളെയും ശരീരതാപനില പരിശോധിച്ചാണ് തിയേറ്ററിനുള്ളിലേക്ക് കടത്തിയത്. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസറും നൽകി.
റിസർവേഷൻ ചെയ്തവർക്ക് മാത്രമാണ് തിേയറ്ററിൽ പ്രവേശനം നൽകിയിട്ടുള്ളത്.

ആദ്യ ദിനം 18 ചിത്രങ്ങളാണ് ആറു തിയേറ്ററുകളിലായി പ്രദർശിപ്പിച്ചത്. മത്സരവിഭാഗത്തിൽ ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റിസ് എ റിസക്ഷൻ, ഇറാനിയൻ ചിത്രം മുഹമ്മദ് റസോൾഫിന്റെ ദെയർ ഈസ് നോ ഈവിൾ, ബഹ്‌മെൻ തവോസി സംവിധാനം ചെയ്ത ദ നെയിം ഓഫ് ദ ഫ്‌ളവേഴ്‌സ്, റഷ്യൻ ചിത്രം ഇൻ ബിറ്റ്‌വീൻ ഡൈയിങ് എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button