പ്രശസ്ത കലാസംവിധായകൻ രാജന് വരന്തരപ്പിള്ളി ( 63 ) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന രാജൻ ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വരന്തരപ്പിള്ളി കോരനൊടി പുത്തന്ചിറക്കാരന് രാജന് പരസ്യകലയിലൂടെയാണ് സിനിമ രംഗത്തെത്തിയത്.
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട്, മൂന്നാംമുറ, അധിപൻ, കുടുംബപുരാണം, ഭൂമിയിലെ രാജാക്കൻമാർ തുടങ്ങി 45 സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.
സിനിമാ അഭിനിവേശം മൂലം ചെറുപ്പത്തിലേ മദ്രാസിലേക്ക് കുടിയേറുകയായിരുന്നു. 1979ൽ പുറത്തിറങ്ങിയ പൊന്നിൽകുളിച്ച രാത്രിയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുന്നത്. ഭാര്യ: ഫ്ലവറി. മക്കള്: മോസ്, പരേതനായ ജീസ്.
Post Your Comments