![](/movie/wp-content/uploads/2021/02/k.jpeg)
ചോക്ലേറ്റ് ഹീറോ എന്ന നിലയിൽ കൈയ്യടി നേടിയ കുഞ്ചാക്കോ ബോബൻ ഇപ്പോഴത്തെ നായികമാർക്കൊപ്പം അഭിനയിക്കുമ്പോൾ അവർ പറയുന്ന വിഷമകരമായ ഒരു സംഗതിയെക്കുറിച്ച് വളരെ രസകരമായ രീതിയിൽ ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്. ഒരു കാലത്ത് യുവാക്കളുടെ ഹരമായി മാറിയ കുഞ്ചാക്കോ ബോബൻ്റെ ചിത്രങ്ങൾ പ്രണയ പശ്ചാത്തലത്തിൽ പിറന്ന സൂപ്പർ ഹിറ്റുകളായിരുന്നു. ‘അനിയത്തി പ്രാവും’, ‘നിറവും’,’നക്ഷത്രത്താരാട്ടും’ ,’മയിൽപ്പീലിക്കാവും’, ‘പ്രിയ’വുമെല്ലാം ലവ് സ്റ്റോറി ഗണത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. കുഞ്ചാക്കോ ബോബൻ – ശാലിനി ജോഡി യുവ പ്രേക്ഷകരിൽ പ്രണയാവേശം നിറച്ചപ്പോൾ കുഞ്ചാക്കോ ബോബന് ഒരു പിടി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രമായി മാറാൻ കഴിയാതെ ആവർത്തിച്ചത് തന്നെ വീണ്ടും ആവർത്തിച്ച് അഭിനയിക്കേണ്ടി വന്നു. ‘കസ്തൂരിമാനായിരുന്നു കുഞ്ചാക്കോ ബോബൻ്റെ ആദ്യ സിനിമാ ഘട്ടത്തിലെ അവസാന വിജയ ചിത്രം. പിന്നീട് മോശം തെരഞ്ഞെടുപ്പുകളിലൂടെ പ്രേക്ഷകരിൽ നിന്ന് അകന്നു പോയ കുഞ്ചാക്കോ ബോബനെ ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന സിനിമയിലൂടെ തിരിച്ചു കൊണ്ടു വന്നത് സംവിധായകൻ ലാൽ ജോസായിരുന്നു.
“ഇന്നത്തെ നായികമാർ എന്നെക്കുറിച്ച് പറയുന്ന കാര്യം കേട്ടാൽ ശരിക്കും ചങ്ക് തകർന്നു പോകും. പ്രത്യേകിച്ച് അപർണ ബാലമുരളിയുടെ ഒരു സ്ഥിരം വാചകമുണ്ട്. “ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചാക്കോച്ചൻ്റെ ‘അനിയത്തി പ്രാവ്’ കാണുന്നതെന്നൊക്കെ”. ഇപ്പോൾ ഒപ്പം അഭിനയിക്കുന്ന പല നായിക നടിമാരും അങ്ങനെ പറയുമ്പോഴാണ് ഞാൻ എൻ്റെ പ്രായത്തെക്കുറിച്ച് പോലും ചിന്തിക്കുന്നത്”. എന്തായാലും അങ്ങനെ പറയുന്നത് ഏറെ വിഷമകരമായ രസകരമായ സംഗതിയാണ്”.
Post Your Comments