നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അലംകൃതയുടെ യാത്രാസ്വപ്നത്തെ കുറിച്ചുള്ളൊരു കുറിപ്പ് കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവെച്ചിരുന്നു. സിറിയൻ നീന്തൽ താരം യുസ്ര മർദിനിയോടുള്ള ആരാധന കാരണം സിറിയയിൽ പോകണം എന്നാണ് അല്ലി ആഗ്രഹം പ്രകടിപ്പിച്ചത്. തുടർന്ന് മകളുടെ ഈ ആവശ്യം അറിയിച്ച് യുസ്രയ്ക്ക് മെസേജ് അയയ്ക്കുകയും യുസ്രയുടെ മറുപടി എത്തുകയും ചെയ്തു. ഇതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് സുപ്രിയ.
https://www.instagram.com/p/CLCZ7OMJtb0/?utm_source=ig_web_copy_link
“അല്ലിയുടെ ദിവസം ഇത്രയും മനോഹരമാക്കിയതിന് യുസ്ര മർദിനിക്ക് നന്ദി. നിങ്ങളുടെ മെസ്സേജും ശബ്ദ സന്ദേശവും ലഭിച്ചുവെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും താൻ ഏറെ സന്തോഷത്തിലും ആവശേത്തിലുമാണെന്ന് അല്ലി പറയുകയും ചെയ്തു. ഒരു ദിവസം നിങ്ങളെ കാണാമെന്ന് അല്ലി പ്രതീക്ഷിക്കുന്നു! നിരവധി പെൺകുട്ടികളെ പ്രചോദിപ്പിച്ചതിന് ഒരിക്കൽ കൂടി നന്ദി!” യുസ്രയുമായുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചു. പോസ്റ്റിന് താഴെ സ്നേഹം അറിയിച്ച് യുസ്രയുമെത്തി. താൻ ചെറുപ്പം മുതൽ ഇന്ത്യൻ സിനിമകളുടെ ആരാധികയായിരുന്നു എന്നും കുടുംബത്തോടൊപ്പം ധാരാളം ഇന്ത്യൻ സിനിമകൾ കാണാറുണ്ടായിരുന്നു എന്നും യുസ്ര പറയുന്നു.
അത്താഴത്തിനിടെ അടുത്ത ട്രാവൽ പ്ലാനുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ അല്ലി മുന്നോട്ടുവച്ച നിർദേശം കേട്ട് അമ്പരന്നുവെന്നാണ് സുപ്രിയ കുറിച്ചത്. “ദാദ വീട്ടിൽ മടങ്ങിയെത്തിയതിനാൽ അത്താഴവേള ഞങ്ങളുടെ ഫാമിലി ടൈം ആയിരുന്നു. അടുത്ത അവധിക്കാലം എവിടെ പ്ലാൻ ചെയ്യണം എന്ന് ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കെ താൻ സിറിയയിൽ പോവാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് അല്ലി ഞങ്ങളെ അത്ഭുതപ്പെടുത്തി കളഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെയെന്ന് ചോദിച്ചപ്പോൾ, വിമത പെൺകുട്ടികളിൽ ഒരാളായ യുസ്ര മർദിനി അവിടെയാണ് താമസിച്ചത് എന്നായിരുന്നു ഉത്തരം. അസ്വാഭാവികമായ ആ തിരഞ്ഞെടുപ്പ് ഞങ്ങളെ ഞെട്ടിച്ചപ്പോഴും, ആരാണ് യൂസ്ര എന്നതിനെ കുറിച്ച് ഞങ്ങൾക്കറിയില്ലായിരുന്നു. ”ആറു വയസ്സുകാരിയുടെ ലോകവും അവളുടെ പ്രിയ പുസ്തകത്തിലെ കഥാപാത്രവും തങ്ങളെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി കളഞ്ഞുവെന്നും ‘ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ്’ ആണ് ഇപ്പോൾ അല്ലിയുടെ പ്രിയപ്പെട്ട പുസ്തകമെന്നും സുപ്രിയ കുറിച്ചിരുന്നു.
Post Your Comments