കേരളത്തിലും വിദേശത്തും സ്‌റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തനിക്ക് 39 ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും കാര്യങ്ങള്‍ വളച്ചു കെട്ടുകയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ സണ്ണി കോടതിയോട് പറഞ്ഞിരിക്കുന്നത്.
“വായിക്കുന്നതെല്ലാം വിശ്വസിക്കരുത്” എന്ന് പറഞ്ഞു കൊണ്ട് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച തന്‍റെ പുതിയ ചിത്രങ്ങള്‍ക്കൊപ്പമാണ് സണ്ണി ഇക്കാര്യം ആരാധകരോട് പറഞ്ഞിരിക്കുന്നത്. ”നിങ്ങള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്, നിങ്ങള്‍ക്ക് മുമ്പിലുള്ളത് മാത്രം വിശ്വസിക്കുക” എന്നാണ് സണ്ണി കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CLGaDjWDqq4/?utm_source=ig_web_copy_link
കായലിന് അരികില്‍ പോസ് ചെയ്ത് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. പച്ച നിറത്തിലുള്ള ചെക്ക് ഓഫ് ഷോള്‍ഡര്‍ ടോപ്പും മാച്ചിങ് ഷോര്‍ട് മിഡിയുമാണ് ചിത്രത്തിൽ സണ്ണിയുടെ വേഷം. പൂവാറില്‍ കുടുംബത്തിനൊപ്പമുള്ള വെക്കേഷൻ ആസ്വദിക്കാൻ എത്തിയതാണ് താരം.
Read Also: പൃഥ്വിയുടെ അല്ലിമോൾക്ക് മറുപടിയുമായി യുസ്ര ; സന്തോഷം പങ്കുവെച്ച് സുപ്രിയ
സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ 39 ലക്ഷം വാങ്ങിയെന്നും കരാര്‍ ലംഘനം നടത്തിയെന്നുമാണ് സണ്ണിക്കെതിരായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതി. കേസ് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കി. നടിയെ ചോദ്യം ചെയ്യുന്നതിലും തടസമില്ല.
Post Your Comments