മലയാള ഭാഷ കടന്ന് തെന്നിന്ത്യൻ ഭാഷകളിലാകെ നിറഞ്ഞു നിന്ന സിത്താര എന്ന അഭിനേത്രി തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ കെ.എസ് രവികുമാർ സിനിമകളിലെ ശ്രദ്ധേയമായ താരമായിരുന്നു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്ത ‘പടയപ്പ’ ഉൾപ്പടെയുള്ള സിനിമകളിലെ അനുഭവം കൗമുദി ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് സിത്താര.
“കെ.എസ് രവികുമാർ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘പുരിയാഥ പുതിർ’ എന്ന സിനിമയിൽ എന്നെയാണ് നായികയായി ക്ഷണിച്ചത്. പക്ഷെ ആ കഥാപാത്രം ചെയ്യാൻ ഞാൻ കോൺഫിഡൻറ് അല്ലായിരുന്നു. അത് കൊണ്ട് ഞാൻ അതിൽ നിന്നു പിന്മാറി. മറ്റു ഏതെങ്കിലും വേഷം അതിൽ നൽകിയാൽ ഞാൻ ചെയ്യാമെന്ന് പറഞ്ഞു. “അങ്ങനെ ഏതെങ്കിലും വേഷം ചെയ്യാനല്ല സിത്താരയെ വിളിച്ചത് നായികാ കഥാപാത്രം ചെയ്യാനാണ്”എന്നായിരുന്നു രവി കുമാറിന്റെ മറുപടി .ഞാൻ ഉറപ്പിച്ചു പറഞ്ഞു എനിക്കത് ചെയ്യാൻ കഴിയില്ലെന്ന്. പിന്നെ അതിൽ ഒരു സീനും ഒരു പാട്ടും വരുന്ന രീതിയിലുള്ള ഒരു അതിഥി വേഷം ഞാൻ ആ സിനിമയിൽ ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ ‘നട്ട്പുക്കാകെ’ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു, ശരത് കുമാറിനൊപ്പം. അതെ സിനിമ തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പവും ചെയ്തു. ഞാൻ തന്നെ നായികയായി വരണെമന്നു അദ്ദേഹം പറഞ്ഞത് കൊണ്ടാണ് തെലുങ്കിൽ ആ വേഷം ചെയ്തത്. അത് കഴിഞ്ഞിട്ടാണ് എനിക്ക് ‘പടയപ്പ’യിലേക്ക് ക്ഷണം വരുന്നത്. ‘പടയപ്പ’ എന്നുമൊരു പ്ലസന്റ് മെമ്മറിയാണ്”. സിത്താര പറയുന്നു.
Post Your Comments