GeneralLatest NewsMollywoodMovie GossipsNEWSSocial Media

അത്തരം തോന്നലുകൾ നിങ്ങളെ നിരാശയിലേക്ക് നയിക്കും ; രചന നാരായണൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു

പ്രപഞ്ചം വളരെ വലുതാണ്, പ്രധാനപെട്ടവർ ആണെന്ന ചിന്ത നിങ്ങളെ നിരാശരാക്കും കുറിപ്പുമായി രചന നാരായണൻകുട്ടി

താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ വനിതകള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും രംഗത്തെത്തിയിരുന്നു. രചനയുടെ ഫേസ്ബുക് പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകളായിരുന്നു വന്നത്. ഇപ്പോഴിതാ വീണ്ടുമൊരു ഫേസ്ബുക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് രചന.

അമേരിക്കൻ ശാസ്ത്രജ്ഞനായ നീൽ ഡിഗ്രസ്സ് ടൈസന്റെ ഒരു ഉദ്ധരണി പങ്കുവെച്ചുകൊണ്ടാണ് രചന കുറിച്ചിരിക്കുന്നത്. ഈ പ്രപഞ്ചം വളരെ വലുതാണെന്നും നമ്മൾ വളരെ പ്രധാനപ്പെട്ടവരും പ്രത്യേകതകൾ ഉള്ളവരുമാണെന്ന തോന്നൽ നിരാശയിലേയ്ക്ക് നയിക്കുമെന്നാണ് ഉദ്ധരണിയിൽ പറയുന്നത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കമന്റുകളും ഉയരുന്നുണ്ട്. നടി പർവ്വതിയ്ക്കുള്ള മറുപടിയല്ല ഇതിനു പിന്നിൽ എന്നുള്ള കമന്റുകളും വരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button