വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളും നീരീക്ഷണങ്ങളും പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ചോപ്ര എഴുത്തിടങ്ങളില്‍ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. ‘അണ്‍ഫിനിഷ്ഡ്’ എന്ന പുസ്തകത്തില്‍ തന്റെ ആദ്യ ചിത്രമായ തമിഴനെക്കുറിച്ചും ചിത്രത്തിലെ നായകൻ ഇളയ ദളപതി വിജയിൽ നിന്ന് വിനയം പഠിച്ചതിനെക്കുറിച്ചും തുറന്നു പറയുകയുമാണ് പ്രിയങ്ക.
വർഷങ്ങൾക്കുശേഷം, ക്വാണ്ടിക്കോ എന്ന വെബ് സീരീസിന്റെ ഷൂട്ടിംങ്ങുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് സിറ്റിയിലെത്തിയപ്പോൾ തനിക്കൊപ്പം ഫോട്ടോ എടുക്കുന്നതിനായി ആരാധകർ തടിച്ചുകൂടി. അപ്പോഴാണ് തമിഴന്റെ സെറ്റിൽ വച്ച് വിജയ് പഠിപ്പിച്ച പാഠം ഓർമവന്നതെന്ന് താരം പറയുന്നു.
“എന്റെ ഉച്ചഭക്ഷണ ഇടവേളയിൽ ഞാൻ അവർക്കൊപ്പം ചിത്രങ്ങൾ എടുക്കുമ്പോൾ, എന്റെ ആദ്യ സഹതാരത്തെക്കുറിച്ചും അദ്ദേഹം പഠിപ്പിച്ച മാതൃകയെക്കുറിച്ചും ഞാൻ ചിന്തിച്ചു.”- പ്രിയങ്ക കുറിച്ചു.
വിജയ്യുടെ നായികയായി ‘തമിഴൻ’ എന്ന ചിത്രത്തിലാണ് പ്രിയങ്ക അഭിനയിച്ചത്. മജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയെഴുതിയത് വിജയുടെ പിതാവ് എസ്. എ. ചന്ദ്രശേഖർ ആയിരുന്നു.
Post Your Comments