പി.ശിവപ്രസാദ്
മലയാളത്തിൽ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന “കരുവ് “ന്റെ പൂജയും സ്വിച്ചോൺ കർമ്മവും പാലക്കാട് കാവശ്ശേരിയിൽ ആരംഭിച്ചു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാശ്രീഷ്മ ര ന്യമുള്ള ഈ ത്രില്ലർ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ശ്രീഷ്മ ആർ മേനോനാണ് നിർവഹിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സിന്റെ ബാനറിൽ സുധീർ ഇബ്രാഹിമാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ്,നിർമ്മാതാവ് നൗഷാദ് ആലത്തൂർ തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരുന്നു.
ആദ്യമായി ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായികയാവുന്നു എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരൻ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, പി.ആർ.ഒ- പി. ശിവപ്രസാദ്, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- അരുൺ കൈയ്യല്ലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പുതുമുഖങ്ങളെ കൂടാതെ കണ്ണൻ പട്ടാമ്പി, പെരുമുടിയൂർ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പൂർണ്ണമായും പാലക്കാടും സമീപപ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
Post Your Comments