“വരനെ ആവശ്യമുണ്ട്” എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരപുത്രിയാണ് കല്യാണി പ്രിയദർശൻ. ദുൽഖർ സൽമാന്‍റെ നായികയായിട്ടാണ് കല്യാണി മലയാള സിനിമയിലെത്തുന്നത്. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന “മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം” എന്ന ചിത്രത്തിലും കല്യാണി നായികമാരിൽ ഒരാളായി വേഷമിടുന്നുണ്ട്.
Read Also: സൂപ്പർതാരങ്ങളുടെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബാലതാരം ഇവിടെ ഉണ്ട് ; വീഡിയോ കാണാം
കോവിഡ് ഭീതിയുടെ ഈ നാളുകളിൽ കല്യാണി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗം സൃഷ്ട്ടിക്കുകയാണ്. “ഇങ്ങനെ ചെയ്യുന്നതിൽ കാര്യമുണ്ടോ” എന്നാണ് ചിത്രം പങ്കുവെച്ചുക്കൊണ്ട് താരം ചോദിക്കുന്നത്. വിമാനത്തിനുള്ളിൽ ഇരിക്കുന്ന ചിത്രമാണിത്.
Read Also: ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ദിയ സന ; ചിത്രങ്ങൾ
ചിത്രത്തിൽ കല്യാണി മാസ്കും ഷീൽഡും ധരിച്ചിട്ടുണ്ട്. കല്യാണി വെച്ചിരിക്കുന്ന മാസ്കുകളുടെ എണ്ണം രണ്ടാണ്. “യാത്രാ വേളയിലും മറ്റും ഇതുപോലെ രണ്ടു മാസ്കുകൾ ധരിക്കുന്നത് കോവിഡിൽ നിന്നും കൂടുതൽ രക്ഷ നേടാൻ സഹായകമാവുമോ” എന്നതാണ് താരത്തിന്‍റെ ചോദ്യം.
Leave a Comment