അയ്യപ്പനും കോശിയ്ക്കും ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. സച്ചിയുടെ അപ്രതീക്ഷിത വേർപാടിന് പിന്നാലെ വിലായത്ത് ബുദ്ധ സംവിധാനം ചെയ്യാനുള്ള ചുമതല അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ജയന്‍ നമ്പ്യാരിലെത്തി. തിരക്കഥാകൃത്തുക്കളായ ഇന്ദുഗോപനും രാജേഷ് പിന്നാടനുമാണ് വിലായത് ബുദ്ധ സംവിധാനം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ജയന്‍ നമ്പ്യാര്‍ ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അകാലത്തിൽ വേർപിരിഞ്ഞ എല്ലാവരും പ്രിയമോടെ ‘സച്ചിയേട്ടാ’ എന്ന് വിളിക്കുന്ന സംവിധായകന്‍ സച്ചിക്ക് തന്നെയാണ് ഇവർ ഈ ചിത്രം സമര്‍പ്പിച്ചിരുന്നത്.
Read Also: ‘മോട്ടോർ സൈക്കിളിനേക്കാൾ കുതിരയേയാണ് തനിക്കിഷ്ടം’ ; ചിത്രങ്ങളുമായി രവീണ ടണ്ടൻ
എഴുത്തുകാരന്‍ ജി. ആര്‍ ഇന്ദുഗോപന്‍റെ ഇതേ പേരിലുള്ള നോവലാണ് ഇപ്പോള്‍ ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയാകാൻ പോകുന്നത്.”വിലായത് ബുദ്ധ”യുമായി ബന്ധപ്പെട്ട് ജയൻ നമ്പ്യാർ പങ്കുവെയ്ക്കുന്ന അനുഭവം:
Read Also: നിങ്ങള്‍ക്ക് മുമ്പിലുള്ളത് മാത്രം വിശ്വസിക്കുകയെന്ന് ആരാധകരോട് പങ്കുവെച്ച് സണ്ണി ലിയോണ്‍
“വിലായത്ത് ബുദ്ധയെക്കുറിച്ച് സച്ചിയേട്ടന്‍ എന്നോടാണ് ആദ്യം പറഞ്ഞത്. അയ്യപ്പനും കോശിയുടെയും സെറ്റില്‍ വെച്ച് എന്‍റെ സിനിമയുടെ അനൗണ്‍സ്മെൻറ്റ് നടന്നിരുന്നു. സച്ചിയേട്ടന്‍റെ തിരക്കഥയിലായിരുന്നു ആ ചിത്രം. എന്‍റെ സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ വിലായത്ത് ബുദ്ധയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുവാനായിരുന്നു പദ്ധതി.
Read Also: ദൃശ്യം 2 ; ടീസർ പുറത്തുവിട്ടു, ചിത്രം ഫെബ്രുവരി 19 -ന് റിലീസ് ചെയ്യും
മറയൂരിലെ സിനിമയുടെ ലൊക്കേഷന്‍ കാണുവാനും എന്നോട് പറഞ്ഞിരുന്നു. ലൊക്കേഷന്‍ കാണുവാനായി മറയൂരിലേയ്ക്ക് പോകാനിരുന്ന സമയത്താണ് ലോക്‌ഡൌണ്‍ വന്നതും തുടര്‍ന്ന് സിനിമയുടെ റിസേര്‍ച്ച് വര്‍ക്കിലേക്ക് കടക്കുന്നതും. അയ്യപ്പനും കോശിയുടെ ഒന്നാം വാര്‍ഷികമായതു കൊണ്ടും ഫെബ്രുവരി ഏഴാം തീയതി എന്ന ദിവസത്തോട് ഇഷ്ടമുള്ളതുകൊണ്ടാണ് സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
ഞാന്‍ മറ്റൊരു പ്രോജെക്റ്റുമായി മുന്നോട്ടു പോകാനായിരുന്നു പ്ലാന്‍. ഇന്ദുച്ചേട്ടനും രാജേഷ് പിന്നാടനുമാണ് ഞാന്‍ തന്നെ വിലായത് ബുദ്ധ ചെയ്യണമെന്ന് നിര്‍ദേശിച്ചത്. സച്ചിയേട്ടന്‍റെ മനസ്സറിയുന്ന ആളായത് കൊണ്ടാണ് അവര്‍ എന്നോട് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്‍റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഇക്കാര്യം പറഞ്ഞു. ‘തീര്‍ച്ചയായും ജയന്‍ വിലായത്ത് ബുദ്ധ ചെയ്യണമെന്ന് പൃഥ്വിരാജും പറഞ്ഞു’.
Read Also: അമ്മായി വന്നപ്പോൾ കാമുകനെ ബാത്‌റൂമിൽ ഒളിപ്പിച്ചു ; കൗമാരകാലത്തെ അനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
പുസ്തകത്തില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ സിനിമയില്‍ ഉണ്ടാകും. കഥാപാത്രങ്ങളെ വേറൊരു വിധത്തില്‍ അവതരിപ്പിക്കുകയും മറയൂരില്‍ നടക്കുവാന്‍ സാധ്യതയുള്ള കഥാസന്ദര്‍ഭളാണ് സിനിമയാകുന്നത്. കഥാപാത്രങ്ങളുടെ പേരിലൊന്നും മാറ്റമുണ്ടായിരിക്കുകയില്ല. കഥാപാത്രങ്ങളുടെ ചുറ്റുപാടുകളിലേയ്ക്കും സിനിമ കടക്കുന്നുണ്ട്”.
Read Also: പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ; പിന്തുണയുമായി നടൻ കൃഷ്ണകുമാർ
സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്നു. ഉര്‍വശി തിയറ്റേഴ്‌സ് “സത്യം പറഞ്ഞാ വിശ്വസിക്കുവോ” എന്ന ചിത്രത്തിന് ശേഷം നിര്‍മ്മിക്കുന്ന ചിത്രവുമാണ് വിലായത്ത് ബുദ്ധ.
Post Your Comments