
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 2 ‘വിന്റെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 19നാണ് ചിത്രം ആമസോൺ പ്രൈം വഴി റിലീസിനെത്തുന്നത്. പ്രേക്ഷകരെ മുൾമുനയിലിരുത്തുന്നതാകും ചിത്രമെന്നാണ് ട്രെയിലർ കണ്ടവർ പങ്കുവയ്ക്കുന്ന പ്രതീക്ഷ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരിന്റെ നിർമാണത്തിൽ ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീന, അൻസിബ ഹസ്സൻ, എസ്തർ, ഗണേശ് കുമാർ, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments