
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് അശ്വിൻ മേനോൻ. രാജമാണിക്യം, തുറുപ്പുഗുലാൻ, പോക്കിരിരാജ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെയും മാടമ്പിയിൽ മോഹൻലാലിന്റെയും ചെറുപ്പക്കാലം അവതരിപ്പിച്ചത് അശ്വിനായിരുന്നു. എന്നാൽ പിന്നീട് അഭിനയത്തിൽ നിന്ന് വിട്ടു നിന്ന താരം ഇപ്പോൾ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് അശ്വിൻ ഇപ്പോൾ.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് അശ്വിൻ അഭിനയരംഗത്ത് എത്തുന്നത്. ദൂരദർശനിലെ ‘വലയം’ എന്ന പരമ്പരയിലാണ് അശ്വിൻ ആദ്യമായി അഭിനയിച്ചത്. ജയരാജ് ചിത്രം ‘റെയിൻ റെയിൻ കം എഗൈൻ’ ആയിരുന്നു അശ്വിന്റെ ആദ്യ സിനിമ. ‘മാസ്റ്റർ പീസ്’ എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രേക്ഷകർ അശ്വിനെ കണ്ടത്.
Post Your Comments