ആലപ്പാടിലെ കരിമണൽ ഖനനവിഷയം പ്രമേയമാക്കി അവതരിപ്പിച്ച ‘ബ്ലാക്ക് സാൻഡ്’ എന്ന ഡോക്യുമെൻറ്ററി ഓസ്ക്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 114 ഡോക്യുമെൻറ്ററികളുടെ പട്ടികയിലാണ് “ബ്ലാക്ക് സാൻഡ്” ഇടംപിടിച്ചത്.
Read Also: ബാഹുബലിയിലെ ശിവകാമിയുടെ വേഷപ്പകർച്ചയിൽ നടി കൃഷ്ണപ്രഭ; ശ്രദ്ധേയമായി ചിത്രങ്ങൾ
സംവിധായകന്‍ കൂടിയായ സോഹൻ റോയ് ആണ് ഈ ഡോക്യുമെൻറ്ററിയുടെ ആശയവും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നത്. ഈ വർഷത്തെ ഏറ്റവും നല്ല ഡോക്യുമെൻറ്ററിക്കുള്ള ഓസ്ക്കാർ അവാർഡിനായി മത്സരിക്കുന്നവയുടെ പട്ടികയിൽ ഈ ലഘു ചിത്രവും സ്ഥാനം പിടിച്ചതോടെ ആലപ്പാടിലെ കരിമണൽ ഖനനവും അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി മാറുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി അണിയറപ്രവർത്തകർ പറഞ്ഞിട്ടുണ്ട്.
Read Also: വർക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ ? വിമർശകന്റെ ചോദ്യത്തിന് മറുപടിയുമായി റിമി ടോമി
കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും അതിന്‍റെ സമീപപ്രദേശങ്ങളിലുമാണ് വിവാദ കരിമണൽ ഖനനം നടന്നുകൊണ്ടിരിക്കുന്നത്. ഖനനത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ തീരദേശ മേഖലയിൽ താമസിക്കുന്ന ഒട്ടനവധി ആളുകൾക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് ‘സേവ് ആലപ്പാട് ‘ എന്ന പേരിൽ ആരംഭിച്ച പ്രക്ഷോഭം ദേശീയ ശ്രദ്ധ വരെ ആകർഷിക്കുകയുണ്ടായി.
Read Also: വെള്ള സാരിയിൽ അതിസുന്ദരിയായി ഹണി റോസ് ; ചിത്രങ്ങൾ
ഈ വിവാദങ്ങളെയെല്ലാം സമഗ്രമായി സ്പർശിക്കുകയും ഈ മേഖലയിലെ ജനജീവിതത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാർത്ഥ ചിത്രം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ലഘുചിത്രം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് സംവിധായകൻ സോഹൻ റോയ് പറഞ്ഞു.
Post Your Comments