ചാനൽ അവതാരകൻ എന്ന നിലയിലും മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിലും ഇപ്പോൾ സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന രമേശ് പിഷാരടി തന്റെ ഒരു പ്രധാന നിലപാട് തുറന്നു പറയുകയാണ്. മിമിക്രി സംബന്ധമായ റിയാലിറ്റി ഷോകളിൽ ഒരിക്കലും താൻ വിധി കർത്താവാകില്ലെന്നും അതിന്റെ കാരണം എന്തെന്നും ഒരു സ്വകാര്യ എഫ്.എം ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് രമേശ് പിഷാരടി.
“ഞാൻ ഷോകളിൽ ജഡ്ജ് ആയി പോകാറില്ല. പോയാലും അതിഥിയായി പങ്കെടുക്കും, ജഡ്ജ് എന്ന നിലയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഗസ്റ്റ് എന്ന നിലയിൽ പോയിട്ടുണ്ട്. അതിന്റെ കാരണം നമ്മുടെ സ്റ്റേജ് ഷോ കഴിഞ്ഞിട്ട് നമ്മൾ വിധികർത്താവായി പോകുമ്പോൾ ചിലർ പറയും. “അവിടെ ഇരുന്നു ജഡ്ജ് ചെയ്യുന്നത് കണ്ടല്ലോ അതിന്റെ അത്രയും വന്നില്ലല്ലോ നിങ്ങളുടെ ഷോ” എന്ന്. നമുക്ക് അങ്ങനെ ജഡ്ജ് ചെയ്യാനുള്ള ഒരു അധികാരം ഒന്നുമില്ല, പിന്നെ അഭിപ്രായം പറയാം അത്ര തന്നെ. ജഡ്ജ്മെന്റിനു പോകാനുള്ള ആളല്ല ഞാൻ എന്ന് തോന്നിയത് കൊണ്ടാണ് പോകാത്തത്. അത് മാത്രമല്ല നമുക്ക് ഒരു പാട്ടൊക്കെ ജഡ്ജ് ചെയ്യാം. അത് സംഗീതം പഠിച്ചവർക്കു തീർച്ചയായും കഴിയും. പക്ഷെ മിമിക്രിക്ക് അത് സാധ്യമല്ല. മിമിക്രി എന്ന കലാരൂപത്തിന് ഒരു ശാസ്ത്രീയമായ അടിത്തറയില്ലാത്തിടത്തോളം കാലം നമുക്ക് അതിന്റെ വിധി പറയാനൊന്നും കഴിയില്ല. എന്ത് മാനദണ്ഡത്തിലാകും ഇത് ജഡ്ജ് ചെയ്യുന്നത് അങ്ങനെ പറ്റില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് പോകാത്തത്”.
Post Your Comments