നടൻ നന്ദു പൊതുവാളിന്റെ മകൻ വിവാഹിതനായി

ദിലീപ്, നിർമാതാവ് എം.രഞ്ജിത് തുടങ്ങി നിരവധി സിനിമാ താരങ്ങൾ പങ്കെടുത്തു

നടനും പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവുമായ നന്ദു പൊതുവാളിന്റെ മകൻ വിവാഹിതനായി. വേണുഗോപാലൻ വാര്യരുടെയും ഗിരിജ വേണുഗോപാലിന്റെയും മകൾ വിദ്യയെയാണ് വിഷ്ണു വിവാഹം ചെയ്തത്.

ഫെബ്രുവരി എട്ടിന് പാലക്കാട് ചാലിശ്ശേരി മലയം പനമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഇടപ്പള്ളി സെന്റ് സേവ്യർ പാരിഷ് ഹാളിൽ വച്ചാണ് റിസപ്ഷൻ നടന്നു. ദിലീപ്, നിർമാതാവ് എം.രഞ്ജിത് തുടങ്ങി നിരവധി സിനിമാ താരങ്ങൾ പങ്കെടുത്തു.

Share
Leave a Comment