പ്രേഷകരുടെ പ്രിയപ്പെട്ട തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ നമ്രത ഷിരോദ്‍കറിന്റെയും പതിനാറാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരും പരസ്‍പരം വിവാഹവാര്‍ഷിക ആശംസകള്‍ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
പരസ്‍പര വിശ്വാസവും സ്‍നേഹവുമാണ് തങ്ങളുടെ ബന്ധത്തിന് കാരണമെന്ന് നമ്രത ഷിരോദ്‍കര്‍ കുറിക്കുന്നു. മഹേഷ് ബാബുവിന് ഒപ്പമുള്ള ഫോട്ടോയും നമ്രത ഷിരോദ്‍കര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എന്നേക്കും അതിനപ്പുറവും നിനക്കൊപ്പം എന്നാണ് മഹേഷ് ബാബു നമ്രതയ്ക്ക് ആശംസ നേർന്നുകൊണ്ട് കുറിച്ചത്.
https://www.instagram.com/p/CLGSwhznyEC/?utm_source=ig_web_copy_link
“ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള ചെറിയ ചേരുവയില്‍ പ്രണയ വിശ്വാസത്തിന്റെയും പരസ്‍പര വിശ്വാസത്തിന്റെയും ദൃഢമായ ഒരു മിശ്രിതമുണ്ട്. എല്ലാം ഞങ്ങള്‍ക്ക് ഒന്നിച്ചാണ്. എന്നെന്നേക്കുമായി. വിവാഹ വാര്‍ഷിക ആശംസകള്‍ മഹേഷ് ബാബു, കൂടുതൽ കൂടുതൽ സ്നേഹം എന്നാണ് നമ്രത ഷിരോദ്‍കര്‍ എഴുതിയിരിക്കുന്നത്. മഹേഷ് ബാബുവിന് ഒപ്പമുള്ള തന്റെ ഫോട്ടോയും നമ്രത ഷിരോദ്‍കര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മഹേഷ്‍ ബാബുവും നമ്രത ഷിരോദ്‍കറും വംശി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടുന്നതും തുടര്‍ന്ന് 2005 ഫെബ്രുവരി 10നാണ് വിവാഹിരാകുന്നത്. ഇരുവര്‍ക്കും ഗൗതം എന്ന മകനും സിതാര എന്ന മകളുമാണുള്ളത്.
Post Your Comments