
രാജ്യമൊട്ടാകെ അറിയപ്പെടുന്ന ഗായികയാണ് ശ്രേയാ ഘോഷാൽ. മലയാളത്തിൽ നിരവധി ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയ ശ്രേയ ഇപ്പോഴിതാ അഭിനയത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
നല്ല അവസരങ്ങൾ സ്വാഭാവികമായി വന്നുചേർന്നാൽ അഭിനയത്തിലും ഒരു കൈ നോക്കാൻ താൻ തയ്യാറാണെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ ശ്രേയ പറഞ്ഞിരുന്നു. ഈ വർഷം തന്നെ പ്രിയ ഗായിക നായികയായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബോളിവുഡിലായിരിക്കും സ്രേയയുടെ അരങ്ങേറ്റം.
2002-ൽ പുറത്തിറങ്ങിയ സഞ്ജയ്ലീലാ ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ശ്രേയാ ഘോഷാൽ ബോളിവുഡിൽ അരങ്ങേറിയത്. ഒരു സംഗീത റിയാലിറ്റി ഷോയിൽ ശ്രേയയുടെ പാട്ട് കണ്ട് ഇഷ്ടമായ ബൻസാലിയുടെ അമ്മയാണ് മകനോട് ശ്രേയയ്ക്ക് ഒരവസരം നൽകാനാവശ്യപ്പെടുന്നത്. ആദ്യ ചിത്രത്തിൽത്തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ഫിലിം ഫെയർ പുരസ്കാരവും സ്വന്തമാക്കി. നാല് ദേശീയ പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്കാരങ്ങളും കേരള, തമിഴ്നാട്സംസ്ഥാന പുരസ്കാരങ്ങളും ശ്രേയ നേടിയിട്ടുണ്ട്.
അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിൽ അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ വിടപറയുകയാണോയെന്ന ഗാനം പാടിക്കൊണ്ടാണ് മലയാളത്തിലെ അരങ്ങേറ്റം.
Post Your Comments