തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് സമീറ റെഡ്ഡി. സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും ബംഗാളിയിലുമെല്ലാം സമീറ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ബോഡി ഷെയിമിങ്ങിനെ കുറിച്ചെല്ലാം സമീറ റെഡ്ഡി മനസുതുറന്നിരുന്നു.
ഇപ്പോഴിതാ, അമ്മായിയമ്മയ്ക്ക് ഒപ്പമുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സമീറ.മുൻപും തന്റെ സാസുവിനൊപ്പമുള്ള ഡാൻസ് വീഡിയോയുമായി സമീറ എത്തിയിരുന്നു. എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ ചോദിക്കുന്നത്.
https://www.instagram.com/p/CLBc_GuHjvZ/?utm_source=ig_web_copy_link
Post Your Comments