മലയാള സിനിമാ പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ മൂന്നാമത് വാർഷിക പൊതുയോഗം ചേർന്നു. ഞായറാഴ്ച എറണാകുളം ചെറായി ക്ലബ് മഹീന്ദ്ര ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു യോഗം.
അഞ്ച് പുതിയ അംഗങ്ങളെ ചേർത്ത് പ്രവർത്തക സമിതിയും, ഉപദേശക സമിതിയും പുന:സംഘടിപ്പിച്ചു. നിലവിലെ പ്രവർത്തകസമിയുടെ ഭാരവാഹികൾ, സുദീപ് കുമാർ(പ്രസിഡന്റ്),രവിശങ്കർ(സെക്രട്ടറി), അനൂപ് ശങ്കർ(ട്രഷറർ)എന്നിവരുൾപ്പടെ മുഴുവൻ പേരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ ചെയർമാൻ ഡോ. കെ ജെ യേശുദാസ്,വൈസ് ചെയർപേഴ്സൺ പദ്മഭൂഷൺ ഡോ. കെ എസ് ചിത്ര, വൈസ് ചെയർമാൻ എം ജി ശ്രീകുമാർ, സുജാത, വേണുഗോപാൽ, ശ്രീനിവാസ് എന്നിവർ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.
Post Your Comments