adipoli dialoguesGeneralLatest NewsMollywoodNEWSSocial MediaSpecial

അടുത്ത അവധിക്കാലം എവിടെ വേണം ? അല്ലിയുടെ ആഗ്രഹം കേട്ട് ഞെട്ടി പൃഥ്വിയും സുപ്രിയയും

അലംകൃതയുടെ യാത്രാസ്വപ്നത്തെ കുറിച്ചുള്ളൊരു കുറിപ്പാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്

നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സുപ്രിയ കൂടുതലും പങ്കുവെക്കുന്നത്. ഇപ്പോഴിതാ, അലംകൃതയുടെ യാത്രാസ്വപ്നത്തെ കുറിച്ചുള്ളൊരു കുറിപ്പാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അവധിക്കാലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ അല്ലി തന്നെയും പൃഥ്വിയെയും അത്ഭുതപ്പെടുത്തിയ സംഭവമാണ് സുപ്രിയ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അത്താഴത്തിനിടെ അടുത്ത ട്രാവൽ പ്ലാനുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ അല്ലി മുന്നോട്ടുവച്ച നിർദേശം കേട്ട് അമ്പരന്നുവെന്നാണ് സുപ്രിയ കുറിക്കുന്നത്. “ദാദ വീട്ടിൽ മടങ്ങിയെത്തിയതിനാൽ അത്താഴവേള ഞങ്ങളുടെ ഫാമിലി ടൈം ആയിരുന്നു. അടുത്ത അവധിക്കാലം എവിടെ പ്ലാൻ ചെയ്യണം എന്ന് ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കെ താൻ സിറിയയിൽ പോവാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് അല്ലി ഞങ്ങളെ അത്ഭുതപ്പെടുത്തി കളഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെയെന്ന് ചോദിച്ചപ്പോൾ, വിമത പെൺകുട്ടികളിൽ ഒരാളായ യുസ്ര മർദിനി അവിടെയാണ് താമസിച്ചത് എന്നായിരുന്നു ഉത്തരം. അസ്വാഭാവികമായ ആ തിരഞ്ഞെടുപ്പ് ഞങ്ങളെ ഞെട്ടിച്ചപ്പോഴും, ആരാണ് യൂസ്ര എന്നതിനെ കുറിച്ച് ഞങ്ങൾക്കറിയില്ലായിരുന്നു. അല്ലി തുടർന്ന് യൂസ്രയെ കുറിച്ച് ഞങ്ങളെ ബോധവത്കരിച്ചു.”

ആറു വയസ്സുകാരിയുടെ ലോകവും അവളുടെ പ്രിയ പുസ്തകത്തിലെ കഥാപാത്രവും തങ്ങളെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി കളഞ്ഞുവെന്ന് സുപ്രിയ. ‘ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോർ റെബൽ ഗേൾസ്’ ആണ് ഇപ്പോൾ അല്ലിയുടെ പ്രിയപ്പെട്ട പുസ്തകമെന്നും സുപ്രിയ കുറിക്കുന്നു.

https://www.instagram.com/p/CLCZ7OMJtb0/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button