ഇന്നും പ്രേക്ഷക മനസിയിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ ‘പവിത്രം’. 1994ൽ പുറത്തിറങ്ങിയ ചിത്രം ടി.കെ. രാജീവ് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ വിന്ദുജ മേനോൻ, തിലകൻ, ശോഭന, ശ്രീവിദ്യ, ശ്രീനിവാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ സിനിമ ഗംഭീര വിജയമാണ് കൈവരിച്ചത്.
ജീവിതത്തിലേക്ക് ഏറെ വൈകിയെത്തിയ അനിയത്തിക്കുട്ടിയ്ക്കായി ജീവിതം ഹോമിച്ച മോഹൻലാലിന്റെ ചേട്ടച്ചൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ചേട്ടച്ചന്റെ അനിയത്തി മീനാക്ഷിയായി എത്തിയത് നടി വിന്ദുജ മേനോൻ ആയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം വിന്ദുജാ വീണ്ടും മോഹൻലാലിനെ കണ്ടുമുട്ടിയപ്പോൾ എടുത്ത ചിത്രമാണ് വൈറലാകുന്നത്.
“27 വർഷങ്ങൾക്ക് ശേഷം ചേട്ടച്ചനെ കണ്ടു മുട്ടിയ മീനാക്ഷി,” എന്ന അടിക്കുറിപ്പോടെ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ചിത്രം ഫെബ്രുവരി ആറിന് കൊച്ചിയിൽ നടന്ന അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ നിന്നുള്ളതാണ്.
Leave a Comment