
കർഷകസമരത്തിൽ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് മിയ ഖലീഫ. കർഷക സമരത്തെ അനുകൂലിച്ച് നിരവധി പോസ്റ്റുകൾ ഇടുന്ന താരം ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കാത്തതിൽ നടി പ്രിയങ്ക ചോപ്രയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മിയ. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കിടയില്‍ മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ എന്നാണ് മിയ ചോദിച്ചിരിക്കുന്നത്.
‘ഈ സമയത്ത് മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ? എനിക്ക് ആകാംക്ഷയുണ്ട്. ബെയ്റൂട്ട് സ്ഫോടന സമയത്തെ ഷാക്കീറയുടെ വൈബ് ആണ് ഇതെനിക്ക് നല്‍കുന്നത്. നിശബ്ദത,’ മിയ ട്വിറ്ററിൽ കുറിച്ചു. പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ ഇടപെടുകളും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ് പ്രിയങ്ക. എന്നാൽ കർഷക പ്രതിഷേധത്തിൽ താരം മൗനം തുടരുകയാണ്. ഇതിനെതിരെയാണ് മിയ രംഗത്തെത്തിയത്.
Post Your Comments