![](/movie/wp-content/uploads/2021/02/meenakshi.jpg)
സിനിമാ താരങ്ങളെ പോലെത്തന്നെ നിരവധി ആരാധകരാണ് താരങ്ങളുടെ മക്കൾക്കും. ഇപ്പോഴിതാ പ്രേഷകരുടെ പ്രിയപ്പെട്ട താരം ദിലീപിന്റെ മകൾ മീനാക്ഷിയുടെ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയതാണ് മീനാക്ഷി.
ദിലീപും കാവ്യയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയെങ്കിലും ഏറെ തിളങ്ങിയത് മീനാക്ഷി ആയിരുന്നു. ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ നിറഞ്ഞാടിയ മീനാക്ഷിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
ആദ്യം നമിതയ്ക്കും കൂട്ടർക്കുമൊപ്പമാണ് മീനാക്ഷി നൃത്തം അവതരിപ്പിച്ചത്. പിന്നീട് വധുവിനും സുഹൃത്തുകൾക്കുമൊപ്പവും നൃത്തം ചെയ്തു. വളരെ മനോഹരമായിട്ടാണ് മീനാക്ഷി ഡാൻസ് കളിച്ചത്. മകളുടെ ഡാൻസ് കാണാനായി ദിലീപും കാവ്യയും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. മഞ്ജുവിനെ പോലെയാണ് മകളുമെന്നാണ് മീനാക്ഷിയുടെ ഡാൻസ് കണ്ട ആരാധകരുടെ കമന്റുകൾ.
Post Your Comments