രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പഞ്ചവർണ്ണതത്ത’. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ ലീഡ് റോളിലെത്തിയ ചിത്രത്തിൽ അനുശ്രീയായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ച മണിയൻ പിള്ള രാജു ‘പഞ്ചവർണ്ണ തത്ത’ സംഭവിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്. രമേഷ് പിഷാരടി ‘പഞ്ചവർണ്ണതത്ത’യ്ക്ക് ശേഷം സംവിധാനം ചെയ്ത ‘ഞാൻ ഗന്ധർവ്വൻ’ എന്ന മമ്മൂട്ടി ചിത്രം ബോക്സ് ഓഫീസിൽ അത്ര ചലനം സൃഷ്ടിച്ചിരുന്നില്ല.
“സ്റ്റേജ് ഷോകളിലൊക്കെ തമാശ പറഞ്ഞു നടക്കുന്നെങ്കിലും പിഷാരടി ഒരു ജീനിയസ് ആണെന്ന് എന്നോട് ആദ്യമായി പറഞ്ഞത് പൃഥ്വിരാജാണ്. പൃഥ്വിരാജ് ആ കാര്യം പറഞ്ഞു എത്രയോ നാളുകൾ കഴിഞ്ഞാണ് ഞാൻ പിഷാരടിയോട് ഒരു സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിക്കുന്നത്. അന്ന് പിഷാരടി അതിന് തയ്യാറായിരുന്നില്ല. ഞാൻ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ചേട്ടൻ്റെ നിർമ്മാണത്തിലെ ഒരു സിനിമ ചെയ്യുള്ളൂവെന്ന് പറഞ്ഞ് പിന്നീട് ഏഴു വർഷം കഴിഞ്ഞാണ് അവൻ എന്നെ വിളിക്കുന്നത്. ചേട്ടാ ഞാൻ ഒരു സിനിമ ചെയ്യാൻ തയ്യാറെടുക്കുകയാണ് നമുക്കങ്ങ് തുടങ്ങിയാലോ എന്ന് ചോദിച്ചു, ഫോണിൽക്കൂടി സിനിമയുടെ കണ്ടൻറ് കേട്ടതും ഞാൻ ഉറപ്പിച്ചു. അടുത്ത എൻ്റെ സിനിമ ഇതാണെന്ന്. അങ്ങനെ സംഭവിച്ച ചിത്രമാണ് ‘പഞ്ചവർണ്ണതത്ത’ “. മണിയൻ പിള്ള രാജു പറയുന്നു.
Post Your Comments