സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മൈ ഡിയർ മുത്തച്ഛൻ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മധുരിമ നർല. ചിത്രത്തിൽ മീര എന്ന കഥാപാത്രത്തെയാണ് മധുരിമ അവതരിപ്പിച്ചത്. 1992ലായിരുന്നു ചിത്രം റിലീസിനെത്തിയത്.ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ് മധുരിമ.
മംഗൽഗിരി സ്വദേശിയായ മധുരിമ തൊണ്ണൂറുകളിൽ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും സജീവമായിരുന്നു. വർഷങ്ങൾക്കിപ്പുറവും വലിയ മാറ്റമൊന്നുമില്ല മധുരിമയ്ക്ക് എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. നർത്തകി കൂടിയായ മധുരിമ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. ഡാൻസ് സ്കൂൾ നടത്തുകയാണ് മധുരിമ ഇപ്പോൾ. കളരിപ്പയറ്റ്, യോഗ എന്നിവയിലെല്ലാം പ്രാവിണ്യം നേടിയിട്ടുണ്ട്.
https://www.instagram.com/p/CLBius3B4Ps/?utm_source=ig_web_copy_link
Post Your Comments