ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ തിരുവനന്തപുരത്ത് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 2500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ ടാഗോർ തിയേറ്റർ ഉൾപ്പടെ വേദികൾ ഒരുങ്ങി കഴിഞ്ഞു. തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിലായി 2164 സീറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ്നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും. തെർമൽ സ്കാനിംഗ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മുപ്പതിൽ പരം രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങൾ മാറ്റുരക്കും . കൈരളി ,ശ്രീ ,നിള ,കലാഭവൻ ,ടാഗോർ ,നിശാഗന്ധി എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത് .
Post Your Comments