CinemaGeneralMollywoodNEWS

തുടക്കം മുതൽ ഒടുക്കം വരെ എഴുന്നേറ്റു നിന്ന് കൂവിയ സിനിമയെക്കുറിച്ച് ബോബി സഞ്ജയ്

വിമർശനം എന്നത് സിനിമയിൽ തീർച്ചയായും സംഭവിക്കുന്ന കാര്യമാണ്

നിരവധി ഹിറ്റ് സിനിമകൾക്ക് രചന നിർവഹിച്ച ബോബി – സഞ്ജയ് ടീം തങ്ങൾ എഴുതിയ ഒരു സിനിമയെ പ്രേക്ഷകർ നിർത്താതെ കൂവിയ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് വിമർശനത്തിൽ തളർന്നു പോകാത്ത തിരക്കഥാകൃത്തുക്കളാണ് തങ്ങളെന്ന് ബോബി സഞ്ജയ് ടീം വ്യക്തമാക്കിയത്.

“ഞങ്ങളുടെ സിനിമകളിൽ ഏറ്റവും കൂവൽ കേട്ട ചിത്രമാണ് ‘നോട്ട് ബുക്ക്’.  പെൺകുട്ടികളുടെ സൗഹൃദം പറയുന്ന സിനിമകൾ അധികം നമുക്ക് ഉണ്ടായിട്ടില്ല. ‘ശാലിനി എൻ്റെ കൂട്ടുകാരി’, ‘ദേശാടനക്കിളി കരയാറില്ല’ അങ്ങനെ ചുരുക്കം ചില സിനിമകളേയൂള്ളൂ. ഞങ്ങളുടെ ഒരു പരീക്ഷണ ചിത്രമായിരുന്നു നോട്ട് ബുക്ക്. ആ സിനിമയ്ക്കതിരെ എന്ത് കൊണ്ട് ജനം കൂവി എന്ന് ചോദിച്ചാൽ അവർക്ക് അപ്പോൾ അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടാവില്ല. തുടക്കം മുതൽ അവസാനം വരെ എഴുന്നേറ്റ് നിന്ന് കൂവിയ സാഹചര്യങ്ങൾ ആ സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഞങ്ങളെ അത് തളർത്തിയില്ല. വിമർശനം എന്നത് സിനിമയിൽ തീർച്ചയായും സംഭവിക്കുന്ന കാര്യമാണ്. ട്രാഫിക്കിന് കൈയ്യടിച്ച അതേ പ്രേക്ഷകർ തന്നെ ‘കാസനോവ’യെ കൈവിടുമ്പോൾ പ്രേക്ഷകരുടെ പ്രതികരണങ്ങളെയും മാനിക്കേണ്ടതുണ്ട്. സിനിമ ചെയ്യാൻ ഇറങ്ങി തിരിച്ചുവോ അതിൽ വിമർശനം എന്ന കാര്യം തീർച്ചയായും സംഭവിക്കും. അങ്ങനെ ചിന്തിക്കുമ്പോൾ ഇതൊക്കെ ഞങ്ങൾക്ക് വളരെ നിസംഗമായി തന്നെ എടുക്കാൻ സാധിക്കും”. ബോബി സഞ്ജയ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button