GeneralLatest NewsMollywoodNEWS

‘ആരാണ് ഈ പാര്‍വതി?’ വിമർശനവുമായി രചനാ നാരായണന്‍കുട്ടി

ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍.

കൊച്ചിയിൽ കഴിഞ്ഞ ദിവസം നടൻ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഉത്‌ഘാടനം ചെയ്തിരുന്നു. ഈ ചടങ്ങിൽ സംഘടനയുടെ എക്സിക്യുട്ടീവ് അംഗങ്ങളായ നടിമാർക്ക് ഇരിപ്പിടം നൽകിയില്ലെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. ഇപ്പോഴിതാ നടി പാര്‍വ്വതിക്കെതിരെ വീണ്ടും വിമർശനവുമായി രചനാ നാരായണന്‍കുട്ടി രംഗത്ത്.

സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു രചന ആദ്യം വിവാദങ്ങൾക്ക് മറുപടി നൽകിയത്. ”ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍. വിമര്‍ശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ‘ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം’ എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ misogynists’ എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.” ഈ കുറിപ്പിന് താഴെയായി വന്ന ഒരു കമന്റിനാണ് ആരാണ് പാർവതി എന്ന വിമർശനവുമായി എത്തിയത്.

read also:വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് വിമര്‍ശനം; മറുപടിയുമായി സിദ്ദിഖ്

‘പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് നല്ല മാതൃക’യാണ് എന്ന കമന്റിനാണ് രചനയുടെ മറുപടി. കഴിവും നിലപാടുമുള്ളവര്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമെന്ന ഒരാളുടെ പരാമര്‍ശത്തിന് ‘ഇവിടെ വേവലാതി ആര്‍ക്കെന്ന് വ്യക്ത’മാണെന്നാണ് രചനയുടെ മറുപടി. തുടര്‍ന്ന് വരുന്ന പല വിമര്‍ശനങ്ങള്‍ക്കും ‘അയ്യേ.. അയ്യേ…’ എന്ന് മാത്രമാണ് രചനയുടെ മറുകമന്റ്. അമ്മ പോലെയുള്ള സംഘടനയില്‍ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്ന ഒരാളുടെ കമന്റിന് സഹോദരന് ‘കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു’ എന്നാണ് രചന നല്‍കിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button