GeneralLatest NewsMollywoodMovie GossipsNEWSSocial Media

ചാക്കോ മാഷിനെ കടുവ എന്നു വിളിച്ചത് ഞാനായിരുന്നു ; വൈറലായി കുറിപ്പ്

സ്ഫടികത്തിലെ വളർത്തുമൈനയ്ക്ക് ശബ്ദം നൽകിയ ആലപ്പി അഷ്റഫ്

സ്ഫടികത്തിലെ ആടുതോമയും ചാക്കോ മാഷിനെയും പ്രേക്ഷകർ ഓർത്തിരിക്കുന്നതു പോലെ തന്നെ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെയും അധികം ആരും മറക്കാനിടയില്ല. അത് മറ്റാരുമല്ല ചാക്കോ മാഷിനെ ‘കടുവ’, ‘കടുവ’ എന്ന വട്ടപ്പേരു വിളിക്കുന്ന മൈന പക്ഷി.

ഇപ്പോഴിതാ ആ കടുവ വിളി എന്ന ശബ്ദത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിലെ മൈനയ്ക്ക് ശബ്ദം നൽകിയത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ:

സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. അവർ എന്നെ വേദിയിലേക്ക് വിളിച്ച് എന്റെ പേര് ആലേഖനംചെയ്ത ഒരു ഷീൽഡ് നല്കി എനിക്ക് ആദരവ് തന്നു. എന്തിനെന്നോ… ആ സിനിമയിൽ ഞാനും ശബ്ദം നൽകിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാർക്കൊന്നുമല്ല..പിന്നെയോ.. ?

അതിലെ അതികായകനായ ചാക്കോ മാഷിനെ.. ” കടുവാ കടുവാ ” എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനയ്ക്ക് വേണ്ടി, ആ ശബ്ദം നല്കിയിരുന്നത് ഞാനായിരുന്നു. സ്ഫടികം റിലീസ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിങ് കഴിഞ്ഞിരുന്നു. ആ സമയം ലാൽ ഇന്ത്യയിൽ ഇല്ലായിരുന്നു .

റി റിക്കാർഡിങിന്റെ ആവശ്യത്തിലേയ്ക്കുള്ള ശബ്ദങ്ങൾക്കായ് അന്ന് ലാലിന്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാൻ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു. അത് കേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആവർത്തിച്ചു. മൈനയ്ക്ക് വേണ്ടിയുള്ള എന്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിന്റെ കാര്യത്തിൽ അങ്ങനെ തീരുമാനമായ്.

സ്ഫടികം സൂപ്പർ ഹിറ്റായപ്പോൾ തമിഴിലും മൊഴിമാറ്റം നടത്തി. അവരും എന്നെ വിളിച്ചു. ഈ കിളിയുടെ ശബ്ദം ചെയ്യാൻ, “ഇവിടെ ഇത് ചെയ്യാൻ ആളില്ല സാർ.. ” മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാൽ പോരെയെന്ന് ഞാൻ ചോദിച്ചു. ഇല്ല സാർ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാർഗ്ഗമൊന്നുമില്ല സഹായിക്കണം.

കൊച്ചിയിൽ നിന്നും രാവിലെത്തെ വിമാനത്തിൽ മദിരാശിയിൽ എത്തി , സ്ഫടികം മോഡൽ ശബ്ദത്തിൽ “കരടി കരടി ” എന്നു പറഞ്ഞു വൈകിട്ടത്തെ വിമാനത്തിൽ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല.

shortlink

Related Articles

Post Your Comments


Back to top button