രഞ്ജിത്ത് സംവിധാനം ചെയ്തു 2002-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നന്ദനം’. ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിയ ‘നന്ദനം’ എന്ന സിനിമയുടെ നിർമ്മാതാവായി വന്ന സാഹചര്യത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ സിദ്ധിഖ് വ്യക്തമാക്കുകയാണ്. രാവണ പ്രഭുവിന് ശേഷം രഞ്ജിത്ത് നന്ദനത്തിൻ്റെ ‘ കഥയുമായി പല നിർമ്മാതാക്കളെ കണ്ടുവെങ്കിലും അത് ചെയ്യാൻ താൽപര്യം കാണിച്ചില്ലെന്ന് തുറന്നു പറയുകയാണ് സിദ്ധിഖ്.
“രാവണപ്രഭുവിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നന്ദനം’. നിർമ്മാക്കളെ കിട്ടാൻ വിഷമിച്ച ഒരു ചിത്രമായിരുന്നു അത്. രഞ്ജിത്ത് നന്ദനത്തിൻ്റെ കഥ നിർമ്മാതാക്കളോട് പറയുമ്പോൾ “താങ്കൾ ഇങ്ങനെ ഒരു കഥയാണോ പറയേണ്ടത് രാവണപ്രഭു പോലെയുള്ള സിനിമകളുമായി വരാൻ”, പലരും പറഞ്ഞു. അന്നത്തെ പ്രധാന നിർമ്മാതാവ് രഞ്ജിത്തിൻ്റെ അടുത്ത സുഹൃത്തായ വിന്ധ്യനും ഈ സിനിമ ചെയ്യാൻ ധൈര്യം കാണിച്ചില്ല. പിന്നെ ഒരു വേളയിൽ ഞാൻ തന്നെ അങ്ങോട്ട് കയറിപ്പറഞ്ഞു. “ഇത് നമുക്കങ്ങ് ചെയ്താലോ എന്ന്, അങ്ങനെയാണ് അതിൻ്റെ നിർമ്മാതാക്കളിൽ ഒരാളായി ഞാൻ വരുന്നത്. അതിൽ അഭിനയിച്ച ആരും തന്നെ വലിയ പ്രതിഫലം ഒന്നും വാങ്ങിയിരുന്നില്ല. പൃഥ്വിരാജൊക്കെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. ‘നന്ദനം’ വലിയൊരു വാണിജ്യ വിജയം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലൊന്നുമല്ല ആ സിനിമ ചെയ്തത്. രഞ്ജിത്തിന് ഈ സിനിമ ചെയ്യണമെന്ന് അതിയായ ആഗ്രഹം തോന്നിയപ്പോൾ ഒരു സുഹൃത്ത് എന്ന നിലയിൽ കൂടെ നിന്നതാണ്”. സിദ്ധിഖ് പറയുന്നു
Post Your Comments