ബോളിവുഡ് നടന് രാജീവ് കപൂറിന്റെ മരണവാർത്ത സ്ഥിരീകരിച്ച് സഹോദരൻ രൺധീർ കപൂർ. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രാജീവ് കപൂറിന്റെ അന്ത്യം.58 വയസ്സായിരുന്നു. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിന് മുൻപേ മരണം മുൻപേ സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
“എനിക്ക് എന്റെ ഇളയ സഹോദരൻ രാജീവിനെ നഷ്ടമായി. അവൻ ഇപ്പോൾ ഇല്ല. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ” “ഞാൻ ആശുപത്രിയിൽ ഉണ്ട്, അദ്ദേഹത്തിന്റെ മൃതദേഹത്തിനായി കാത്തിരിക്കുന്നു” രൺധീർ കപൂർ ടൈം ഓഫ് ഇന്ത്യയോട് പറഞ്ഞു.
Post Your Comments