അച്ഛനും ജ്യേഷ്‌ഠനും താരങ്ങൾ, അമ്മ സുചിത്ര വീട്ടമ്മയാണെങ്കിലും മുത്തശ്ശനും അമ്മാവനും സിനിമാക്കാരാണ്. ഒരു സിനിമാ ലോകത്ത് തന്നെ പിറന്നു വീണ വിസ്മയ ചലച്ചിത്രരംഗത്ത് ചുവട് വയ്ക്കുമോ എന്ന ചോദ്യത്തിന് ഇതുവരെയായും താരപുത്രി നേരിട്ട് മറുപടി നൽകിയിട്ടില്ല.
Read Also: ദൃശ്യം 2 ട്രെയിലർ: ജോർജ്ജുകുട്ടിയുടെ വീട്ടിൽ ഒളിച്ചിരിക്കുന്ന രഹസ്യങ്ങൾ; വീഡിയോ പുറത്ത്
എന്തായാലും ഈ വരുന്ന വാലൻറ്റൈൻസ് ദിനത്തിൽ വിസ്മയ ആരാണ് എന്നറിയാൻ പ്രേക്ഷകർക്ക് സാധിക്കും. കേവലം ഒരാഴ്ച കൂടി കഴിഞ്ഞാൽ അത് നേരിട്ട് മനസ്സിലാക്കാം. ജ്യേഷ്‌ഠൻ പ്രണവും അനുജത്തിക്ക് പിന്തുണയുമായി കൂടെ തന്നെയുണ്ട്.
Read Also: പോസ്റ്റര്‍ പ്രചാരകര്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കണം; ബിഗ് ബോസിനെക്കുറിച്ചു രശ്മി നായര്‍
ഇതിനു മുൻപ് വിസ്മയ ഇക്കാര്യം പരസ്യമായി എല്ലാവരെയും അറിയിച്ചിരുന്നു. അച്ഛൻ മോഹൻലാൽ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു വിസ്മയയുടെ കവിതാസമാഹാരത്തിൻറ്റെ പ്രകാശനം. വിസ്മയയുടെ കൈയൊപ്പ് പതിപ്പിച്ച അല്ലെങ്കിൽ വിസ്മയയുടെ കഴിവ് പ്രകടമാക്കിയ ‘ഗ്രെയ്ന്സ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാ സമാഹാരം വാലൻറ്റൈൻസ് ദിനത്തിൽ പുറത്തിറങ്ങും.
Read Also: ‘റാംജിറാവ് സ്പീക്കിങ്ങ്’ ചെയ്യുമ്പോള്‍ ശ്വാസം നിലച്ചു പോയ അനുഭവത്തെക്കുറിച്ച് ലാല്‍
“പ്രശസ്തമായ പെൻഗ്വിൻ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കുക. ഇന്ത്യയിൽ എവിടെയും പുസ്തകം ലഭിക്കും. പുസ്തകം ഓൺലൈൻ ആയി ബുക്ക് ചെയ്യാം”. അനുജത്തിയുടെ പുസ്തകം ഇറങ്ങുന്നത് സംബന്ധിച്ചുള്ള പ്രണവിന്റ്റെ കുറിപ്പാണിത്.
Leave a Comment