ചെയ്ത സിനിമകളിൽ ഏറ്റവും വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രത്തെക്കുറിച്ച് നടൻ വിജയ രാഘവൻ തുറന്നു പറയുകയാണ്. എ കെ സാജൻ സംവിധാനം ചെയ്ത 2002-ൽ പുറത്തിറങ്ങിയ ‘സ്റ്റോപ് വയലൻസ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് അഭിനയിക്കുമ്പോൾ നടനെന്ന നിലയിൽ വെറുപ്പ് തോന്നിപ്പോയ ഒരേയൊരു കഥാപാത്രമെന്ന് വിജയരാഘവൻ പറയുന്നു
“സ്റ്റോപ്പ് വയലൻസിൽ ഞാൻ ചെയ്ത കഥാപാത്രം അത്ര വെറുപ്പോടെ ചെയ്ത ഒരേയൊരു കഥാപാത്രമാണ്. കൂടുതൽ സിനിമകളിലും വില്ലൻ വേഷമാണ് ചെയ്തതെങ്കിലും ആ കഥാപാത്രങ്ങളോട് ഒന്നും എനിക്ക് വെറുപ്പ് തോന്നിയിട്ടില്ല. പക്ഷേ സ്റ്റോപ് വയലൻഡിലെ ‘സിഐ ഗുണ്ടാ സ്റ്റീഫൻ’ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി. മറ്റൊരാളുടെ ഭാര്യയെ കൊണ്ട് പോയ കഥയൊക്കെ പറയുന്ന നെറികെട്ട വില്ലനായിരുന്നു അത്. എൻ്റെ അഭിനയ ജീവിതത്തിൽ ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല. മറ്റു വില്ലന്മാർ എന്നതൊന്നും എൻ്റെ കാഴ്ചപ്പാടിൽ ഒരു വില്ലന്മാരേയല്ല, പക്ഷേ സിഐ ഗുണ്ടാ സ്റ്റീഫൻ കാണുന്ന പ്രേക്ഷകന് അറപ്പ് ഉളവാക്കുന്ന കഥാപാത്രമാണ്. ഒരോ സീൻ അഭിനയിക്കുമ്പോഴും എനിക്ക് തന്നെ എന്തൊരു വൃത്തികെട്ട കഥാപാത്രമാണ് ഇതെന്ന് തോന്നി”. ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ വിജയരാഘവൻ പറയുന്നു.
Post Your Comments