
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിൽ അഭിനയ ജീവിതം തുടങ്ങിയ ശങ്കർ എന്ന നടന് സൂപ്പർ താര ഇമേജിലേക്ക് വളരാനായില്ല. ആ ചിത്രത്തിൽ തന്നെ ശങ്കറി ൻ്റെ വില്ലനായി അഭിനയിച്ച മോഹൻലാൽ മലയാള സിനിമയിൽ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തു . ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞാണ് താൻ പ്രേക്ഷകർക്കിടയിൽ സെലിബ്രേറ്റി ആയതെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ ശങ്കർ പറയുന്നു.
“ഞങ്ങളുടെ ഒരു ഫ്രണ്ട് സർക്കിൾ ഉണ്ടായിരുന്നു. അന്നത്തെ മലയാള സിനിമാ കാലഘട്ടത്തിൽ ഞാൻ, ലാൽ, എം ജി ശ്രീകുമാർ, പ്രിയദർശൻ, സുരേഷ് കുമാർ തുടങ്ങിയവർ. ഇവരെല്ലാമായും ഇപ്പോഴും നല്ല ബന്ധമാണ്. മോഹൻലാൽ വഴിയാണ് ഞാൻ പ്രിയനെയും സുരേഷ് കുമാറിനെയും പരിചയപ്പെടുന്നത്. ഇന്ന് ഒരു ആക്ടർ ഒരു സിനിമയിൽ അഭിനയിച്ചു തുടങ്ങുമ്പോൾ തന്നെ അയാൾ പോപ്പുലറാകും. പക്ഷേ ഞാൻ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ അഭിനയിച്ചു കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് എന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. സോഷ്യൽ മീഡിയ ഒരുപാട് വളർന്ന ഇന്നത്തെ സാഹചര്യത്തിൽ ഒരു ആക്ടർക്ക് ഒത്തിരി ഗുണങ്ങളുണ്ട്. അന്ന് അങ്ങനെയായിരുന്നില്ല സ്ഥിതി. എന്നിരുന്നാലും നായകനായി നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ദാസേട്ടൻ പാടിയ ഗാനങ്ങൾക്ക് ചുണ്ടനക്കാൻ കഴിഞ്ഞതാണ് ഒരു നടനെന്ന നിലയിൽ എൻ്റെ ഏറ്റവും വലിയ ഭാഗ്യം”. ശങ്കർ പറയുന്നു.
Post Your Comments