അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ‘സല്‍മ’ എന്ന് പേരിട്ട തിരക്കഥയാണ് സിനിമയാക്കാന്‍ പോകുന്നത്. കൊച്ചിയില്‍ ചേര്‍ന്ന ഷാനവാസിന്‍റെ അനുസ്മരണ ചടങ്ങിലാണ് വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചത്.
Read Also: പൃഥ്വിരാജ് ചിത്രം ‘ഭ്രമ’ത്തിന്‍റെ സഹസംവിധായകന്‍ ആര്‍. രാഹുല്‍ തൂങ്ങി മരിച്ച നിലയിൽ
”ഷാനവാസുമായി അടുപ്പമുള്ള ഏതാനും പേരുടെ ഒരു കൂട്ടായ്മ ഇന്ന് യോഗം ചേര്‍ന്നു. എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥയായ ‘സല്‍മ’ അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തും. അതില്‍ നിന്നുള്ള. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍റെ കുടുംബത്തിന് നല്‍കും. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു” എന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Vijaybabuofficial/posts/2019950861502578
Read Also: മൈലാഞ്ചി ചുവപ്പിൽ അതി സുന്ദരിയായി കാവ്യ; കാവ്യ മാധവൻറ്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ
സൂഫിയും സുജാതയും, കരി എന്നിവയാണ് ഷാനവാസ് ഒരുക്കിയ സിനിമകള്‍. മലയാളത്തിലെ ആദ്യ ഡയറക്ട് ഒ.ടി.ടി. റിലീസ് ചിത്രമായിരുന്നു സൂഫിയും സുജാതയും. ഡിസംബര്‍ 23ന് ആണ് ഹൃദായാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹം അന്തരിച്ചത്. അതേസമയം, വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഷാനവാസിന്‍റെ പേരില്‍ ഷോര്‍ട്ട് ഫിലിം സംവിധായകര്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും അറിയിച്ചിട്ടുണ്ട്.
Post Your Comments