ആരാധകർ ഏറെയുള്ള സംവിധായകനും നടനുമാണ് പൃഥ്വിരാജ്. കുടുംബവുമായി അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു.ഇപ്പോഴിതാ സദാചാരക്കാരുടെ പ്രതികരണങ്ങളെ ട്രോളിക്കൊണ്ടു എത്തിയിരിക്കുകയാണ് ഡോ നെല്‍സണ്‍ ജോസഫ്.
കുറിപ്പിങ്ങനെ
ഒരു ആണ്‍കുട്ടിയുടെ അച്ഛനെന്ന നിലയില്‍ പൃഥ്വിരാജിനോട് ചിലത് പറയാനുണ്ട്. ഇപ്പൊഴത്തെ ചില പുതിയ ആമ്ബിള്ളേരു പറയും അവരെടെ കാര്യം അവരാ തീരുമാനിക്കുന്നതെന്ന്. അല്ല, നമ്മളങ്ങനെ അനാവശ്യമായിട്ട് ആരുടേം കാര്യത്തില്ല് എടപെടാറില്ല. എന്നാലും ഇങ്ങനെ ചിലത് കാണുമ്ബൊ പറഞ്ഞു പോവില്ലേ?വല്ല പൂവിന്റെയോ പൂമ്ബാറ്റയുടെയോ പടം പ്രൊഫൈല്‍ പിക് ആക്കാതെ സ്വന്തം ഫോട്ടോ, അതും ഒറ്റയ്ക്കുള്ളത് ഇടുന്നത് പോട്ടെന്ന് വയ്ക്കാം. എന്നാലും ഇത് കുറച്ച് കടന്നുപോയിആണുങ്ങളായാല്‍ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണെന്നും ഇന്നല്ലെങ്കില്‍ നാളെ ഒരു പെണ്ണിന്റെ ഭര്‍ത്താവായി മറ്റൊരു വീട്ടില്‍ ചെന്ന് കയറേണ്ടതാണെന്നും ആരും പറഞ്ഞുതന്നില്ലേ?
read also:ചേർത്തു നിർത്താൻ ആളുണ്ടായിട്ട് കാര്യമില്ല, ചേർന്നു പോവുന്ന മനസ്സു കൂടി വേണം; സന്തോഷ് പണ്ഡിറ്റ്
അതോ നാലാള് അറിയപ്പെടുന്ന ഒരാളായപ്പൊ നമ്മുടെ രീതികളെയൊക്കെ മറന്നുകളഞ്ഞോ അങ്ങനെയുള്ള ആള്‍ക്കാരല്ലേ മറ്റുള്ളോര്‍ക്ക് മാതൃക കാണിക്കേണ്ടത്? രാത്രി പത്ത് മണി കഴിഞ്ഞും നിങ്ങളെ ഓണ്‍ലൈനില്‍ കണ്ടവരുണ്ടെന്ന് പറഞ്ഞുകേട്ടു. ഇതൊന്നും അത്ര ശരിയല്ല കേട്ടോ മുണ്ടും പാന്‍്റും ധരിച്ച് മാന്യമായി നടക്കുന്നതിനു പകരം ഇങ്ങനെ നടക്കുകയും മോഡേണ്‍ കളിക്കുകയും ചെയ്യുന്ന ആണ്‍കുട്ടികളെ എല്ലാവരും മോശക്കാരായേ കാണൂ.അച്ഛന്മാരും ആണ്‍കുട്ടികളുമടക്കം പൊതുസമൂഹം ഇതൊക്കെ കാണുന്നുണ്ടെന്ന് ആലോചിക്കാത്തതെന്താണ്?ഇത് കണ്ട് നാളെ എന്റെ വീട്ടിലെ ആണ്‍കുട്ടി ഷര്‍ട്ടില്ലാതെ പുറത്തേക്കിറങ്ങിയാല്‍?ഇതൊക്കെ കണ്ട് നമ്മുടെ ആണ്‍കുട്ടികള്‍ വഴിപിഴച്ചുപോയാല്‍ !! എത്രയും പെട്ടെന്ന് ഷര്‍ട്ടില്ലാത്ത പടം മാറ്റി കിളികളുടെയോ പൂവിന്റെയോ പടമിടുമെന്ന പ്രതീക്ഷയോടെ
Post Your Comments